കാ​റി​ൽ മ​റ​ന്നു​വ​ച്ച പ​ണ​വും രേ​ഖ​ക​ളും ഉ​ട​മ​സ്ഥ​നു നേ​രി​ട്ട് വീട്ടിലെത്തിച്ചു നല്കി ടാ​ക്സി ഡ്രൈ​വ​ർ
Monday, March 25, 2019 1:14 AM IST
അ​ങ്ക​മാ​ലി: കാ​റി​ൽ മ​റ​ന്നു​വെ​ച്ച രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ങ്ങി​യ ബാ​ഗ് മ​ല​പ്പു​റ​ത്തെ ഉ​ട​മ​സ്ഥ​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​ച്ച് ടാ​ക്സി ഡ്രൈ​വ​റാ​യ യു​വാ​വ് മാ​തൃ​ക​യാ​യി. ക​റു​കു​റ്റി പാ​ലി​ശേ​രി സ്വ​ദേ​ശി​യാ​യ ജോ​ജോ മൂ​ല​ൻ (28) ആ​ണ് 130 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഉ​ട​മ​സ്ഥ​നാ​യ മ​ല​പ്പു​റം കൊ​ള​ലം​ബ സ്വ​ദേ​ശി​യാ​യ സു​ധീ​ഷി​ന് കാ​റു​മാ​യി​പ്പോ​യി ബാ​ഗ് കൈ​മാ​റി​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​യ ജോ​ജോ ജോ​ലി​ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ക​യ​റി​യ​താ​യി​രു​ന്നു സു​ധീ​ഷ്. അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സു​ധീ​ഷി​നെ ഇ​റ​ക്കി ജോ​ജോ വീ​ട്ടി​ലെ​ത്തി പി​റ്റേ​ന്ന് രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​ൻ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് കാ​റി​ൽ ബാ​ഗ് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ണ​വും മ​റ്റ് രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വി​ലാ​സം തെ​ളി​യി​ക്കു​ന്ന​താ​യി ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത് സു​ധീ​ഷി​ന്‍റെ ലൈ​സ​ൻ​സ് മാ​ത്രം.
വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു പോ​കാ​തെ ജോ​ജോ കാ​റു​മാ​യി മ​ല​പ്പു​റ​ത്തേ​യ്ക്കു തി​രി​ച്ചു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ലെ വി​ലാ​സം കൃ​ത്യ​മ​ല്ലാ​ത്ത​തി​നാ​ൽ ആ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സ​മ​യം വൈ​കി​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ പോ​സ്റ്റ് ഓ​ഫീ​സും അ​ട​ച്ചു​പോ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും സു​ധീ​ഷി​ന്‍റെ വീ​ട് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കാ​റു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് കാ​ണു​ക​യും അ​വി​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ സു​ധീ​ഷി​ന്‍റെ വീ​ട് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.
നേ​വി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ധീ​ഷ് ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് അ​വ​ധി​യെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ഴി​യി​ലാ​ണ് ജോ​ജോ​യു​ടെ കാ​റി​ൽ ക​യ​റി​യ​ത്. അ​ടു​ത്ത ആ​ഴ്ച​യി​ലാ​ണ് സു​ധീ​ഷി​ന്‍റെ വി​വാ​ഹം. വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം സു​ധീ​ഷ് അ​റി​യു​ന്ന​ത്.
കാ​റി​ൽ​വ​ച്ചാ​ണോ അ​ങ്ക​മാ​ലി​യി​ൽ​നി​ന്നു ക​യ​റി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണോ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന് അ​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ഷ്. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​ജോ ബാ​ഗു​മാ​യി വീ​ട്ടി​ലെ​ത്തു​ന്ന​ത്. മു​ന്നൂ​ർ​പ്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ കെ​സി​വൈ​എം സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് ജോ​ജോ മൂ​ല​ൻ.