ഇതിനാണോ ഈ കാത്തിരിപ്പ്
Monday, March 25, 2019 1:23 AM IST
രാ​ജ​പു​രം: രാ​ജ​പു​രം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ച്യൂ​യിം​ഗം തേ​ച്ചു പി​ടി​പ്പി​ച്ചും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പോ​സ്റ്റ​ർ പ​തി​ക്കു​ക​യു​മാ​ണി​വി​ടെ. പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന മൈ​ദ​യും മ​റ്റും ഇ​രി​പ്പി​ട​ങ്ങ​ളി​ൽ തേ​ച്ച് വ​യ്ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ധൈ​ര്യ​മാ​യി ഒ​ന്നി​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഒ​രു പോ​സ്റ്റ​ർ​പോ​ലും പ​തി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മം ഇ​രി​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം ന​ട​ക്കു​ന്ന​ത്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.