ഫ​ര്‍​സീ​ന്‍റെ സു​വ​ര്‍​ണ​നേ​ട്ടം നാ​ടി​ന് ഉ​ത്സ​വ​മാ​യി
Monday, March 25, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ലോ​ക സ​മ്മ​ര്‍ സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സി​ല്‍ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്ബോ​ൾ ടീ​മം​ഗം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ഫ​ര്‍​സീ​ന് ജ​ന്മ​നാ​ടി​ന്‍റെ ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പ്.
കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നൊ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഫ​ര്‍​സീ​ന്‍റെ ജ​ന്മ​നാ​ട്ടി​ലെ വ​ട​ക​ര​മു​ക്ക് കൂ​ട്ടാ​യ്മ​യും വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ ഫ​ര്‍​സീ​ന് പൂ​ച്ചെ​ണ്ട് ന​ല്‍​കി ഫ​ര്‍​സീ​നെ വ​ര​വേ​റ്റു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​മു​ഹ​മ്മ​ദ് അ​സ്‌​ലം ഷാ​ള്‍ അ​ണി​യി​ച്ചു.
റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍.​സു​രേ​ഷ്, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ത്യ​നാ​ഥ് ഷേ​ണാ​യ്, മ​ധു കി​ഷോ​ര്‍, റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ബീ​ന സു​കു, അ​ധ്യാ​പി​ക​മാ​രാ​യ പി.​പ്രീ​തി, കു​സു​മ​കു​മാ​രി, ര​ക്ഷാ​ക​ര്‍​തൃ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ.​അ​ബ്ദു​ല്ല​ഹാ​ജി, പി.​സു​ബൈ​ര്‍, കെ.​വി.​രാ​മ​ച​ന്ദ്ര​ന്‍, കെ.​കെ.​ബ​ദ​റു​ദ്ദീ​ന്‍, സി.​കെ.​റ​ഹ്മ​ത്തു​ള്ള, ഇ.​സു​മേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.