"വെ​ള്ള​മെ​ത്തു​ന്ന​തും കാ​ത്തി​രിക്കു​ക​യാ​ണ് ഞ​ങ്ങ​ൾ'
Monday, March 25, 2019 1:23 AM IST
ബ​ളാ​ൽ: കു​ടി​വെ​ള്ള​ത്തി​നാ​യി അ​ല​ഞ്ഞ് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട തൂ​വ​ക്കു​ന്ന് കോ​ള​നി നി​വാ​സി​ക​ള്‍. ഇ​വി​ടു​ത്തെ പൊ​തു​കി​ണ​ര്‍ വ​റ്റി വ​ര​ണ്ടു കി​ട​ക്കു​ക​യാ​ണ്. ജ​ല​നി​ധി​യു​ടെ ടാ​ങ്കും വീ​ടു​ക​ള്‍ തോ​റും പൈ​പ്പ് ലൈ​നു​ക​ളും ഉ​ണ്ടെ​ങ്കി​ലും വെ​ള്ളം ഇ​വ​ർ​ക്ക് കി​ട്ടാ​ക്ക​നി​യാ​ണ്. വ​ര്‍​ഷം ര​ണ്ടാ​യി​ട്ടും ജ​ല​നി​ധി പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ക​യാ​ണി​വി​ടെ.
വെ​ള്ളം കി​ട്ടാ​നു​ള്ള എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റി​ല്‍​നി​ന്ന് വെ​ള്ളം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​രി​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത. അ​വി​ടെ​യും വെ​ള്ളം വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കു​ളി​ക്കാ​നും മ​റ്റും കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ന്ന് അ​രീ​ക്ക​ര​യി​ലു​ള്ള തോ​ടി​നെ ആ​ശ്ര​യി​ക്കു​ക​യാ​ണി​വ​ർ. ഇ​പ്പോ​ള്‍ തോ​ടും വ​റ്റി​ത്തു​ട​ങ്ങി. ജ​ല​നി​ധി പ​ദ്ധ​തി വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​യി​ലെ സൗ​മ്യ പ​റ​യു​ന്ന​ത്.
കോ​ള​നി​ക്കാ​രു​ടെ പ്ര​യാ​സം നേ​രി​ട്ട് അ​റി​യാം.
ജ​ല​നി​ധി​യെ ആ​ശ്ര​യി​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല. എ​ന്നാ​ല്‍ ജ​ല​നി​ധി​യു​ടെ പ്ര​വ​ര്‍​ത്തി​യും വൈ​കു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി പ​റ​ഞ്ഞു.