"ഞ​ങ്ങ​ൾ​ക്കെ​ന്നും ദു​രി​ത​മാ​ണെ​ന്ന് പ​റ​ഞ്ഞു​മ​ടു​ത്തു'
Monday, March 25, 2019 1:23 AM IST
ബ​ളാ​ൽ: വ​രി​വ​രി​യാ​യി നി​ല്‍​ക്കു​ന്ന റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ ഉ​ണ​ങ്ങി​യ ഇ​ല​വീ​ണ് നി​റ​ഞ്ഞ ത​ട്ടു​ക​ള്‍, കാ​ട്ടു വ​ള്ളി​ക​ളും, മു​ള്ളു​ക​ള്‍ നി​റ​ഞ്ഞ കു​റ്റി​ച്ചെ​ടി​ക​ളും തെ​ച്ചി​ക്കാ​ടു​ക​ളും നി​റ​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ കു​റ​ഞ്ഞ​ത് അ​ര​ക്കി​ലോ​മീ​റ്റ​റെ​ങ്കി​ലും കു​ത്ത​നെ​യു​ള്ള ക​യ​റ്റം. അ​ടി​യൊ​ന്ന് തെ​റ്റി​യാ​ല്‍ ക​യ​റ്റം തു​ട​ങ്ങി​യ റോ​ഡി​ല്‍ ചെ​ന്നെ​ത്തും.
ആ​വേ​ശ​ത്തോ​ടെ മ​ല​ക​യ​റ്റം തു​ട​ങ്ങി​യാ​ല്‍ കു​ന്നി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ചി​ത​റി​ത്തെ​റി​ച്ചു​പോ​യ കൂ​ര​ക​ളും വീ​ടു​ക​ളും കാ​ണാം.
അ​രീ​ക്ക​ര തൂ​വ​ക്കു​ന്ന് കോ​ള​നി​യി​ലെ​ത്താ​ന്‍ ക​ഷ്ട​പ്പാ​ട് ചി​ല്ല​റ​യ​ല്ല.
തൂ​വ​ക്കു​ന്ന് കോ​ള​നി ഒ​റ്റ​പ്പെ​ട്ട ഒ​രു കു​ന്ന​ല്ല. ഒ​രു വ​ലി​യ കൂ​ട്ട​ത്തി​ല്‍ നി​ന്നും ഒ​റ്റ​പ്പെ​ട്ട് അ​രി​കു​ക​ളി​ലേ​ക്കെ​റി​യ​പ്പെ​ട്ട ജീ​വി​ത​ങ്ങ​ളു​ടെ നി​ല​വി​ളി നി​ല​യ്ക്കാ​ത്ത മ​ല​യാ​ണ്. എ​ട്ടു കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​വാ​ര്‍​ധ്യ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​യി​ല്‍ ജീ​വി​തം ജീ​വി​ച്ചു തീ​ര്‍​ക്കു​ന്ന കും​മ്പ മു​ത​ല്‍ കൊ​ച്ചു​കു​ട്ടി​ക​ള്‍ വ​രെ​യു​ണ്ട് ഇ​വി​ടെ.​
അ​സു​ഖം വ​ന്നാ​ല്‍ തോ​ളി​ലേ​റ്റി വേ​ണം റോ​ഡി​ലെ​ത്തി​ക്കാ​ന്‍.