യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത്-​മു​നിസി​പ്പ​ൽ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് തു​ട​ക്കം
Monday, March 25, 2019 1:25 AM IST
തൃ​ക്ക​രി​പ്പൂ​ർ: യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലെ പ​ഞ്ചാ​യ​ത്ത്- മു​നി​സി​പ്പ​ൽ ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്കം കു​റി​ക്കും. ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ രാ​വി​ലെ 10 ന് ​ചീ​മേ​നി കോ​ൺ​ഗ്ര​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
നീ​ലേ​ശ്വ​രം മു​ൻ​സി​പ്പ​ൽ ത​ല ക​ൺ​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ 10ന് ​തെ​രു​വി​ലെ എ​ൻ​കെ​ബി​എം ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ വ​ലി​യ​പ​റ​മ്പ് ലീ​ഗ് ഓ​ഫീ​സി​ൽ. വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ 27ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം മൂ​ന്നി​ന് ഭീ​മ​ന​ടി വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ക്കും. യു​ഡി​എ​ഫി​ന്‍റെ ജി​ല്ലാ-​സം​സ്‌​ഥാ​ന നേ​താ​ക്ക​ൾ വി​വി​ധ ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.