വീ​ടി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് 26 പ​വ​ന്‍ ക​വ​ര്‍​ന്നു
Monday, March 25, 2019 1:25 AM IST
ബ​ദി​യ​ഡു​ക്ക: പെ​ര്‍​ള​യി​ല്‍ വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് 26പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ര്‍​ന്നു. മു​ന്‍ പ്ര​വാ​സി പെ​ര്‍​ള അ​മെ​ക്ക​ള​യി​ലെ എ​ന്‍.​എ​സ്.​ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മ​ക​ളും മ​രു​മ​ക​നും ഗ​ള്‍​ഫി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​നാ​യി ഇ​ബ്രാ​ഹി​മും കു​ടും​ബ​വും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ വീ​ട് പൂ​ട്ടി കാ​സ​ർ​ഗോ​ഡ് ടൗ​ണി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. രാ​ത്രി 10.30ഓ​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മു​ന്‍​വ​ശ​ത്തെ പൂ​ട്ട് പൊ​ളി​ച്ചു മാ​റ്റി​യ നി​ല​യി​ല്‍ ക​ണ്ട​ത്.
താ​ഴ​ത്തെ നി​ല​യി​ലെ കി​ട​പ്പ് മു​റി​യി​ലെ ഒ​രു അ​ല​മാ​ര​യും മു​ക​ളി​ല​ത്തെ നി​ല​യി​ലെ മു​ന്നു മു​റി​ക​ളി​ലെ മൂ​ന്ന് അ​ല​മാ​ര​ക​ളും ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. താ​ഴ​ത്തെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് ക​വ​ര്‍​ന്ന​ത്. മ​റ്റൊ​രു അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച മു​ക്കു​പ​ണ്ട ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. വൈ​കു​ന്നേ​രം 6.30നും ​ഏ​ഴി​നും ഇ​ട​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ബ്രാ​ഹിം കാ​സ​ർ​ഗോ​ട്ടെ​ത്തി​യ​പ്പോ​ള്‍ നേ​ര​ത്തെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച് വീ​ട്ടി​ലേ​ക്ക് എ​ത്ര മ​ണി​ക്ക് എ​ത്തു​മെ​ന്നും ചോ​ദി​ച്ചി​രു​ന്നു​വ​ത്രെ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.