ക്ര​മ​ക്കേ​ടു​ക​ളും സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വ​വും ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന് ക​ളി​യി​ൽ​നി​ന്ന്‌ വി​ല​ക്കെ​ന്ന്‌ മു​ൻ കേ​ര​ള ക്രി​ക്ക​റ്റ്‌ താ​രം
Monday, March 25, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ളും സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വ​വും ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ണ്‌ ത​നി​ക്ക്‌ നാ​ലു​വ​ർ​ഷ​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്‌ മു​ൻ കേ​ര​ള ക്രി​ക്ക​റ്റ്‌ താ​രം ബി.​എം. മു​ഹ​മ്മ​ദ​ലി ഫ​ത്താ​ഹ്‌ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന‌് അ​സോ​സി​യേ​ഷ​ന്‌ ആ​വ​ശ്യ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​ക്കു​ക​യും ഇ​തി​ൽ​നി​ന്ന്‌ വ​ൻ ലാ​ഭ​മു​ണ്ടാ​ക്കു​ക​യും ചെ​യ്‌​ത ന​ട​പ​ടി കേ​ര​ള ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ന്‍റെ നി​യ​മാ​വ​ലി​ക്കെ​തി​രാ​ണെ​ന്ന്‌ പ​റ​ഞ്ഞ​തും ന​ട​പ​ടി​ക്ക്‌ കാ​ര​ണ​മാ​യെ​ന്നാ​ണ്‌ അ​റി​യി​ച്ചി​ട്ടു​ള്ള​ത്‌.
ജൂ​ണി​യ​ർ താ​ര​ങ്ങ​ൾ​ക്ക്‌ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം, മ​ത്സ​ര​പ​രി​ച​യം, സ്വ​ന്ത​മാ​യു​ള്ള നെ​റ്റ്‌​സ്‌ പ​രി​ശീ​ല​ന അ​ക്കാ​ദ​മി തു​ട​ങ്ങി​യ​വ​യി​ല്ലാ​ത്ത ഏ​ക ജി​ല്ല​യാ​ണി​ത്‌. ര​ണ്ടു​വ​ർ​ഷം മു​മ്പ്‌ കെ​സി​എ​യു​ടെ ക്രി​ക്ക​റ്റ്‌ ഡ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 18 സ്‌​കൂ​ളു​ക​ൾ​ക്ക്‌ സ്വ​ന്ത​മാ​യി പ്രാ​ക്ടീ​സ്‌ നെ​റ്റ്‌​സ്‌ ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യി​രു​ന്നു. 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്‌. അ​ശാ​സ്‌​ത്രീ​യ​വും നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചു​മാ​ണ്‌ ഇ​വ​യു​ടെ നി​ർ​മാ​ണ​മെ​ന്ന്‌ അ​ന്നു​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്‌. ഇ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ പ​രി​ശീ​ല​ന കേ​ന്ദ്രം നി​ർ​മി​ച്ച്‌ ല​ക്ഷ​ങ്ങ​ളാ​ണ്‌ പാ​ഴാ​ക്കി​യ​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ്‌ പ്ര​ഹ​സ​ന​മാ​ക്കു​ക​യാ​ണ്‌. ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്ക്‌ ര​ണ്ടോ മൂ​ന്നോ ദി​വ​സം മു​മ്പ്‌ മാ​ത്ര​മാ​ണ്‌ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ്‌ ന​ട​ക്കു​ന്ന​ത്‌. അ​ഞ്ഞൂ​റോ​ളം താ​ര​ങ്ങ​ളെ​ത്തു​ന്ന സെ​ല​ക്‌​ഷ​നി​ൽ അ​വ​ർ​ക്ക്‌ ബൗ​ളിം​ഗി​ലോ ബാ​റ്റിം​ഗി​ലോ ക​ഴി​വ്‌ തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​റു​മി​ല്ല. അ​തേ​സ​മ​യം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ മ​ക്ക​ൾ സ്ഥി​ര​മാ​യി ടീ​മി​ൽ ക​യ​റി​പ്പ​റ്റു​ന്ന​തും പ​തി​വാ​ണെ​ന്നും മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.
മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി മി​ക​ച്ച ക​ളി​ക്കാ​ർ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്‌. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​ല​ത​വ​ണ അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക്രി​ക്ക​റ്റ്‌ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നി​ശ​ബ്ദ​നാ​ക്കാ​മെ​ന്നാ​ണ്‌ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​രു​തു​ന്ന​ത്‌. ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.