ബ​ഡ്സ് സ്കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം
Monday, March 25, 2019 1:25 AM IST
ബ​ദി​യ​ഡു​ക്ക: ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ടം നി​ര്‍​മാ​ണ​ത്തി​ല്‍ കൃ​ത്രി​മം ന​ട​ന്ന​താ​യി ആ​രോ​പ​ണം. ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സൂ​കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന പ​രാ​തി​യാ​ണ് ശ​ക്ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്.
ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ക​ട്ട​ത്താ​ങ്ങ​ടി പെ​രി​യ​ടു​ക്ക​യി​ലാ​ണ് ബ​ഡ്സ് സ്കൂ​ള്‍.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പാ​ക്കേ​ജി​ല്‍​നി​ന്ന് 1.45 കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് നീ​ക്കി​വെ​ച്ച​ത്. ന​ബാ​ര്‍​ഡി​ന്‍റെ പ​ദ്ധ​തി എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2011-2012 വ​ർ​ഷ​ത്തി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ സ്ഥ​ലം ക​ണ്ടെ​ത്ത​ൽ ഉ​ൾ​പ്പെ​ടെ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ത്താ​ൽ 2017 ൽ ​കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. പ​തി​നൊ​ന്നാ​യി​രം സ്‌​ക്വ​യ​ര്‍ ഫീ​റ്റു​ള്ള കെ​ട്ടി​ട​മാ​ണി​ത്. തെ​റാ​പ്പി റൂം, ​പാ​ച​ക​ശാ​ല, മ​റ്റു അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.
നി​ർ​മാ​ണം ക​ഴി​ഞ്ഞ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രി​റ്റ് ഫി​ല്ല​ർ നി​ൽ​ക്കു​ന്ന​തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ ഭി​ത്തി പൊ​ട്ടി​യ നി​ല​യി​ലാ​ണ്. എ​ല്ലാ ഭാ​ഗ​ത്തും ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ല്‍ വീ​ണ നി​ല​യി​ലാ​ണ്. ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​ത്ത​നു മ​ണ​ല്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തും എം-​സാ​ന്‍റി​ന് പ​ക​രം ക​രി​ങ്ക​ല്ല് പൊ​ടി​ക​ൾ ഇ​ട്ട് വ​ൻ കൃ​ത്രി​മം കാ​ട്ടി​യ​തു​മാ​ണ് ചു​മ​രു​ക​ൾ പൊ​ട്ടാ​ൻ കാ​ര​ണ​മാ​യ​താ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ വി​ള്ള​ൽ അ​ട​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. 347 എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ള്ള ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ 50 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ൾ ബ​ഡ്സ് സ്കൂ​ളി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നേ​ര​ത്തെ പ​ല​ത​വ​ണ ഭ​ര​ണ സ​മി​തി കെ​ട്ടി​ട​ത്തി​ന് ഫ​ണ്ട് നീ​ക്കി വെ​ച്ച​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തു പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​രു​ന്നു. നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി 50 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​തോ​ടെ ന​ബാ​ർ​ഡി​ന്‍റെ 1.45 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം പ്ര​വൃ​ത്തി​യി​ല്‍ കൃ​ത്രി​മം ഇ​ല്ലെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ അ​ധി​ക​ചു​മ​ത​ല​യു​ള്ള എ​ൽ​എ​സ്ജി​ഡി അ​സി. എ​ൻ​ജി​നി​യ​ർ ജി. ​ഉ​ഷാ​ർ കൃ​ഷ്ണ പ​റ​ഞ്ഞു.