വൈ​ദ്യു​ത ലൈ​നി​ൽനി​ന്നു തീ ​പ​ട​ർ​ന്ന് സ്കൂ​ൾ ഉ​ദ്യാ​നം ക​ത്തി ന​ശി​ച്ചു
Monday, March 25, 2019 10:17 PM IST
മൂ​ല​മ​റ്റം: വൈ​ദ്യു​ത ലൈ​നി​ൽനി​ന്നു തീ​പ്പൊ​രി ചി​ത​റി വീ​ണ് സ്കൂ​ളി​ന്‍റെ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് ക​ത്തി ന​ശി​ച്ചു. മൂ​ല​മ​റ്റം പ​തി​പ്പ​ള്ളി ഗ​വ.​ട്രൈ​ബ​ൽ യു​പി സ്കൂ​ളി​ലെ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കെ​ടു​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് മൂ​ല​മ​റ്റ​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ

തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് അ​ഞ്ചി​ന് തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പ​മു​ള്ള പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും. കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി. ​ജെ. ജോ​സ​ഫ്, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ജോ​ണി നെ​ല്ലൂ​ർ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എ​സ്. അ​ശോ​ക​ൻ, അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. എം. ​ജെ. ജേ​ക്ക​ബ്, എം.​എ​സ്. മു​ഹ​മ്മ​ദ്, ടി.​എം. സ​ലിം, കെ.​എം.​എ. ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.