നാ​ടൊ​ന്നി​ച്ചു, 9.27ല​ക്ഷം സ​മാ​ഹ​രി​ച്ചു
Monday, March 25, 2019 10:26 PM IST
മ​ങ്കൊ​ന്പ്: വൃ​ക്ക​രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ യു​വാ​വി​നാ​യി നാ​ട്ടു​കാ​ർ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി.
ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാംവാ​ർ​ഡ് വ​ണ്ട​കം വീ​ട്ടി​ൽ സി​ൽ​വി​ച്ച (36) നാ​ണ് ച​ന്പ​ക്കു​ളം ഗ്രാ​മ​വാ​സി​ക​ൾ ഒ​ന്നി​ച്ച​ത്.
ച​ന്പ​ക്കു​ളം ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്തു​മു​ത​ൽ 13 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി ക​ഴി​ഞ്ഞ​ദി​വ​സം 9.27 ല​ക്ഷം രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.
യു​വാ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്കാ​യി 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. സ​മാ​ഹ​രി​ച്ച തു​ക ര​ക്ഷാ​സ​മി​തി ചെ​യ​ർ​മാ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ൽ ച​ന്പ​ക്കു​ളം ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്.