പ​രി​ഷ​ത് ബ​ത്തേ​രി മേ​ഖ​ല സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, March 25, 2019 11:54 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ബ​ത്തേ​രി മേ​ഖ​ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന കു​ത്സി​ത നീ​ക്ക​ങ്ങ​ളി​ൽ സ​മ്മേ​ള​നം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഇ​നി മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ദേ​ശീ​യ മു​ൻ​ഗ​ണ​ന നി​ശ്ച​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് ചി​ന്തി​ക്കാ​തെ​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഗ​വേ​ഷ​ണ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കാനുള്ള വി​ദ്യാ​ർ​ഥി​യു​ടെ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന ഈ ​ഉ​ത്ത​ര​വി​ന് പി​ന്നി​ൽ സ്വ​ത​ന്ത്ര​മാ​യ ശാ​സ്ത്രാ​ന്വേ​ഷ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് ഗ​വേ​ഷ​ണം ചെ​ന്നെ​ത്താ​തി​രി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണെ​ന്ന് പ​രി​ഷ​ത്ത് ആ​രോ​പി​ച്ചു. ചി​ന്താ​സ്വാ​ത​ന്ത്ര്യ​ത്തി​നും വി​ജ്ഞാ​ന ഉ​ത്പാ​ദ​ന​ത്തി​നും മേ​ൽ നിയന്ത്രണംകൊണ്ടു​വരാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം ആ​ഹ്വ​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ധീ​പ് ബ​ൽ​റാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ഗി വി​ൻ​സ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. മ​ധു​സൂ​ദ​ന​ൻ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​ഫ. കെ. ​ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്- വി.​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ്-​പി.​ടി. ജീ​ജ, സെ​ക്ര​ട്ട​റി-​കെ.​എ​ൻ. ല​ജീ​ഷ്, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ടി.​ബി. സ​ന്തോ​ഷ്, ട്ര​ഷ​റ​ർ എം. ​രാ​ജ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.