വാ​ഹ​ന പ​രി​ശോ​ധ​ന: 13.5 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു
Monday, March 25, 2019 11:54 PM IST
ഗൂ​ഡ​ല്ലൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ നി​ന്ന് 13.5 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​റു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന പ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
ഫ്ലയിം​ഗ് സ്ക്വാ​ഡ് നാ​ടു​കാ​ണി ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 9.13 ല​ക്ഷം രൂ​പ​യും എ​രു​മാ​ടി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 4.35 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
ഉൗ​ട്ടി എ​ള​നെ​ല്ലി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​രി, മി​ക്സി, ഗ്രൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ​യും പി​ടി​ച്ചെ​ടു​ത്തു. 4.50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ വോ​ട്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പി​ടി​ച്ചെ​ടു​ച്ച​വ ആ​ർ​ഡി​ഒ​ക്ക് കൈ​മാ​റി.