മി​നി​മം ഇ​ൻ​കം ഗ്യാ​ര​ണ്ടി സ്കീം ​പ്ര​ഖ്യാ​പ​നം ദാ​രി​ദ്ര്യം തു​ട​ച്ചു നീ​ക്കു​ന്ന സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Monday, March 25, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: പാവപ്പെട്ട അ​ഞ്ച് കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 12,000 രൂ​പ വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന മി​നി​മം ഇ​ൻ​കം ഗ്യാ​ര​ണ്ടി സ്കീം ​കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ഖ്യാ​പ​നം നാ​ട്ടി​ൽ നി​ന്നും ദാ​രി​ദ്ര്യം തു​ട​ച്ചു നീ​ക്കു​ന്ന സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ആ​ണെ​ന്ന് വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ .
ഇ​ന്ത്യ​യി​ലെ 25 കോ​ടി ജ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വും. രാ​ജ്യ​ത്തു നി​ന്നും ദാ​രി​ദ്യ്രം പാ​ടെ തു​ട​ച്ചു നീ​ക്കാ​നു​ള്ള ഈ ​പ​ദ്ധ​തി ഐ​തി​ഹാ​സി​ക​വും ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.