കാ​ർ​ഷി​ക മേ​ഖ​ലയ്​ക്ക് ഉ​ണ​ർ​വേ​കി മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി
Monday, March 25, 2019 11:56 PM IST
പു​ൽ​പ​ള്ളി: മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീസ് സൊ​സൈ​റ്റി​യു​ടെ (മാ​സ്) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പെ​രി​ക്ക​ല്ലൂ​ർ, കോ​ട്ട​ത്ത​റ, പു​തു​ശേ​രി, പു​ളി​ഞ്ഞാ​ൽ, കാ​പ്പി​സെ​റ്റ് എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ളു​ടെ സം​ഗ​മം പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ്ഹാ​ളി​ൽ ന​ട​ത്തി.
കൃ​ഷി​യും കൃ​ഷി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് വ​രേ​ണ്ട​ത് ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഗ്രൂ​പ്പു​ക​ൾ​ക്ക് കൃ​ഷി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​സ് ന​ൽ​കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യു​ടെ ചെ​ക്ക് വി​ത​ര​ണോ​ദ്ഘാ​ട​നം പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സു​നി​ൽ പാ​റ​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
മാ​സ് സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഏ​ബ്ര​ഹാം ഉ​ള്ള​ട​പ്പു​ള്ളി​ൽ, പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ജൂ​ണി​യ​ർ സ​യ​ന്‍റി​സ്റ്റ് സ​നൂ​പ് സു​രേ​ന്ദ്ര​ൻ, റീ​സേ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ജെ​റി​ൻ സേ​വി​യ​ർ എ​ന്നി​വ​ർ കു​രു​മു​ള​ക് കൃ​ഷി​യെ​പ്പ​റ്റി ക്ലാ​സെ​ടു​ത്തു. മാ​സ് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ൻ പീ​റ്റ​ർ പ്ര​സം​ഗി​ച്ചു.