ഉ​റി​യാ​ക്കോ​ട്- മു​ള​യ​റ റോ​ഡ് നിർമാണം ഇഴയുന്നു
Tuesday, March 26, 2019 12:01 AM IST
കാ​ട്ടാ​ക്ക​ട: ഉ​റി​യാ​ക്കോ​ട്-​മു​ള​യ​റ റോ​ഡ് നി​ർ​മാ​ണം ഇഴയുന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ഉ​റി​യാ​ക്കോ​ട് നി​ന്ന് നെ​ടി​യ​വി​ള​വ​ഴി മു​ള​യ​റ​വ​രെ​യു​ള്ള നാ​ല​ര​ക്കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ 5.40 കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​വീ​ക​രി​ക്കു​ന്ന​ത്.

റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി ഇ​രു​വ​ശ​ത്തെ ചാ​ലു​ക​ളി​ലും, റോ​ഡി​ലെ കു​ഴി​ക​ളി​ലും മെ​റ്റ​ലും സി​മ​ന്‍റും ചേ​ർ​ന്ന മി​ശ്രി​തം നി​റ​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഒ​പ്പം റോ​ഡി​ലെ നാ​ലു ക​ലു​ങ്കു​ക​ളി​ൽ അ​ടി​ത്ത​റ​കെ​ട്ടി കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു. ഉ​ട​ൻ ടാ​റിം​ഗ് ന​ട​ത്താ​നാ​കും എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ടാ​റിം​ഗ് ന​ട​ന്നി​ല്ല.

റോ​ഡി​ൽ ഇ​പ്പോ​ൾ നി​റ​ച്ച സി​മ​ന്‍റ് ചേ​ർ​ത്ത മ​ണ​ൽ പൂ​ർ​ണ​മാ​യും ഇ​ള​കി​യ സ്ഥി​തി​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴും, കാ​റ്റി​ലും ഉ​യ​രു​ന്ന പൊ​ടി നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്നു, ഒ​പ്പം മെ​റ്റ​ൽ ഇ​ള​കി​ത്തെ​റി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു. റോ​ഡി​ലെ ചി​ല ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​തേ​പ​ടി തു​ട​രു​ന്ന​തും വാ​ഹ​ന​യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു.

റോ​ഡു​പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ലു​ങ്കു​ക​ളി​ലെ സ്ലാ​ബി​ടു​ന്ന ജോ​ലി പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യും ഉ​ട​ൻ ടാ​റിം​ഗ് ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ള​നാ​ട്ടേ​യ്ക്കും ഉ​റി​യാ​ക്കോ​ട്ട​യ്ക്കും പൂ​വ​ച്ച​ലി​യേ​ല​യ്ക്കും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട നി​ന്നു​ള്ള സി​റ്റി സ​ർ​വീ​സും ഒ​ക്കെ പോ​കു​ന്ന റോ​ഡാ​ണി​ത്. റോ​ഡി​ന്‍റെ അ​വ​സ്ഥ കാ​ര​ണം പ​ല സ​ർ​വീ​സു​ക​ളും നി​റു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളും ആ​ർ​ട്സ് കോ​ള​ജും ഉ​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും ക​ഷ്ട​ത്തി​ലാ​ണ്.