ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Tuesday, March 26, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി ല​ഹ​രി വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. നിം​സ്ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി​യ ശി​ൽ​പ്പ​ശാ​ല എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​എ​സ്. ഫൈ​സ​ൽ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. നിം​സ് മെ​ഡി​സി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ശി​വ​കു​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​സ​ജു, നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​നി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ്ഫി​ൻ,വി​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.