സി.​വി. കു​ഞ്ഞു​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​രം സു​ഗ​ത​കു​മാ​രി​ക്ക്
Tuesday, March 26, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: സി.​വി. കു​ഞ്ഞു​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​രം സു​ഗ​ത​കു​മാ​രി​ക്ക്. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നും ഭാ​ഷ​യ്ക്കും ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ആ​ർ​ട്ടി​സ്റ്റ് ബി.​ഡി. ദ​ത്ത​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ, ഏ​ഷ്യാ​നെ​റ്റ് എ​ഡി​റ്റ​ർ എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ (ഹെ​ഡ് ഓ​ഫ് പ്രോ​ഗ്രാ​ംസ്) ബൈ​ജു ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​സി.​വി. കു​ഞ്ഞു​രാ​മ​ന്‍റെ എ​ഴു​പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 10ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.