പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ മോശമായി പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, March 26, 2019 12:01 AM IST
ആ​റ്റി​ങ്ങ​ൽ: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ മോശമായി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ വെ​ളു​ത്തൂ​ർ അ​രി​മ്പൂ​ർ ചെ​മ്മാ​ണ്ട് വീ​ട്ടി​ൽ അ​ഭി​ഷേ​ക് എ​ൻ.​നാ​യ​ർ(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫ്, എ​സ്ഐ ബാ​കൃ​ഷ്ണ​ൻ​ആ​ശാ​രി, സി​പി​ഒ മാ​രാ​യ ശ്യം, ​ഷി​ജു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു.
പെ​ൺ​കു​ട്ടി​യും അ​ഭി​ഷേ​കും ത​മ്മി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു.
യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ക​ണ്ട് പെ​ൺ​കു​ട്ടി അ​ടു​പ്പം ഉ​പേക്ഷി​ച്ച​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.