കാ​ട്ടാ​ക്ക​ടയിലെ മാ​ലി​ന്യ സം​സ്ക​ര​ണ​യൂ​ണി​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Tuesday, March 26, 2019 12:01 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് സ്ഥാപിക്കുന്നതിനെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത് .
ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഇ​വി​ടെ പ്ലേ​റ്റ്ഫോം സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ നി​ർ​മാ​ണം ത​ട​ഞ്ഞി​രു​ന്നു.​പൊ​തു വ​ഴി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് കാ​ണി​ച്ച് പ​ല​നി​വേ​ദ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം നി​റു​ത്തി​വ​യ്പ്പി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ വീ​ണ്ടും നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പ​രി​സ​ര​വാ​സി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും രം​ഗ​ത്തെ​ത്തി.
കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ ജി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം കാ​ട്ടാ​ക്ക​ട സി​എ​സ്ഐ​ഇ​ട​വ​ക വി​കാ​രി ഫാ.​സി.​ആ​ർ.​വി​ൽ​സ​ൺ, ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ, ടൗ​ൺ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കാ​ട്ടാ​ക്ക​ട മാ​ഹീ​ൻ, സെ​ക്ര​ട്ട​റി ഗ്ലാ​ഡ്സ്റ്റ​ൺ തു​ട​ങ്ങി​യ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജി​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം വീ​ണ്ടും നി​റു​ത്തി​വ​ച്ചു.