‘അ​മ്മ​ക്കൂ​ട്ട​ത്തെ’ ആ​ദ​രി​ച്ചു
Tuesday, March 26, 2019 12:02 AM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ​ക്കൂ​ട്ടം കൃ​ഷി വേ​ദി​ക്ക് ക​ര​കു​ളം സ​മ​ഭാ​വ​ന റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​ര​വ്. ജൈ​വ​ഗ്രാ​മം അ​വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും ന​ന്ദി​യോ​ടി​ന് നേ​ടി​ക്കൊ​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​യ കൃ​ഷി വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്.​
അ​മ്മ​ക്കൂ​ട്ട​വും സ​മ​ഭാ​വ​ന റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നാ​ണ് സ​ൺ​ഡേ മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന​ത്. ന​ന്ദി​യോ​ട് പ​ച്ച ക്ഷീ​ര സം​ഘ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പാ​ലും, മീ​ൻ​മു​ട്ടി, ആ​ന​ക്കു​ഴി, ആ​ലം​പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും, മു​ട്ട​ക​ളും, ചെ​ല്ല​ക്കി പാ​ട​ശേ​ഖ​ര​ത്തി​ലെ ന​ല്ല​രി എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത അ​രി​യും, വാ​ഴ​ക്കു​ല​ക​ളും, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും, ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ഹ​ക​ര​ണ സം​ഘം വെ​ളി​ച്ചെ​ണ്ണ​യും സ​ൺ​ഡേ മാ​ർ​ക്ക​റ്റ് എ​ന്ന ഒ​രൊ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​ക്കാ​ൻ അ​മ്മ​ക്കൂ​ട്ട​ത്തി​ന് ക​ഴി​ഞ്ഞു.
ജൈ​വ ച​ന്ത​യി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി അ​മ്മ​ക്കൂ​ട്ടം കൃ​ഷി വേ​ദി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. സ​മ​ഭാ​വ​ന സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.