കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് കു​മ്മ​നം
Tuesday, March 26, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ന്നം മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൗ​ര​പ്ര​മു​ഖ​ർ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് സ്വീ​ക​ര​ണ​വും ന​ൽ​കി.
പൈ​തൃക ന​ഗ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം. എ​ന്നാ​ൽ ഇ​ന്ന​തി​ന്‍റെ അ​വസ്ഥ വികൃത​വും വി​ക​ല​വു​മാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. ഭ​ര​ണ​ക​ർ​ത്താ​ക്ക​ന്മാ​രു​ടെ ഹൃദ​യ​മാ​ണ് ആ​ദ്യം വി​ക​സി​ക്കേ​ണ്ട​ത്. എ​ന്നാ​ലേ നാ​ടി​ന് വി​ക​സ​ന​മു​ണ്ടാ​കൂ.
ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് വി​മാ​ന​ത്താ​വ​ള വി​ക​സ​നം ഇ​ല്ലാ​താ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. വി.​കെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പൂ​വാ​ർ ന​യ​ന ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് കു​മ്മ​നം ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്. പൂ​വാ​ർ തു​ഞ്ച​ൻ സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​നെ വീ​ട്ടി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ചു. ബി​ജെ​പി​യു​ടെ പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം സ​ന്ദ​ർ​യി​ച്ച അ​ദ്ദേ​ഹം പ്ലാ​ങ്കാ​ര ഭ​ഗ​വ​തി ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കൈ​ര​ളി ശ്രീ​കു​മാ​റി​നെ​യും സ​ന്ദ​ശി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.