ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ ബൈ​ക്കിടിച്ച് മ​രി​ച്ചു
Tuesday, March 26, 2019 12:07 AM IST
കൊ​ല്ലം: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ക​ട​പ്പാ​ക്ക​ട ഭാ​വ​ന ന​ഗ​ര്‍-289 ബി ​പ​ള്ളി​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പി. ​വ​ര്‍​ഗീ​സ് (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം. ഹോ​ട്ട​ല്‍ സേ​വ്യേ​ഴ്‌​സി​ന് മു​ന്നി​ല്‍ ലോ​ട്ട​റി വി​റ്റ​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ള്‍: മ​നു, സ​നു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഭാ​ര​ത​ രാ​ജ്ഞി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.