ചാ​ലി​യാ​റി​ലെ കു​റു​വ​ൻ പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു
Tuesday, March 26, 2019 12:28 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ​ച്ചൂ​ടി​ൽ കു​റു​വ​ൻ പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു. ഇ​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​വീ​നോ​ദ കേ​ന്ദ്ര​മാ​യ കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും നീ​രൊ​ഴു​ക്ക് കാ​ര്യ​മാ​യി കു​റ​ഞ്ഞു.

വെ​ള്ള​രി​മ​ല​യി​ൽ നി​ന്നു​ത്ഭ​വി​ച്ച് പ​ന്തീ​രാ​യി​രം വ​ന​ത്തി​നു​ള്ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന കു​റ​വ​ൻ പു​ഴ​യു​ടെ തോ​ട്ട​പ്പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നീ​രൊ​ഴു​ക്ക് പേ​രി​ന് മാ​ത്ര​മാ​ണ്.

പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ചി​ന്നി ചി​ത​റി​യെ​ത്തു​ന്ന കു​റു​വ​ൻ പു​ഴ​ക്ക് തോ​ട്ട​പ്പ​ള്ളി​ക്കും കോ​ഴി​പ്പാ​റ​ക്കു​മി​ട​യി​ൽ വ​ലു​തും ചെ​റു​തു​മാ​യ 12 വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഉ​ണ്ട.് ഇ​വി​ടെ​യു​ള്ള ക​യ​ങ്ങ​ളി​ൽ കു​ളി​ക്കാ​നും മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ല്‌ വി​ശ്ര​മി​ക്കാ​നും മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത് .

എ​ന്നാ​ൽ ഇ​ന്നി​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ദുഃ​ഖി​ത​രാ​ണ്. വ​റ്റി​വ​ര​ണ്ട ക​യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​വി​നോ​ദ കേ​ന്ദ്ര​ത്തി​ൽ ഒ​ന്ന് മു​ങ്ങി കു​ളി​ക്കാ​ൻ പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​വ​രും. പ്ര​ള​യ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ വേ​ന​ൽ ചൂ​ടി​ൽ പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലെ നി​ര​വ​ധി നീ​ർ​ചോ​ല​ക​ൾ പൂ​ർ​ണ​മാ​യി വ​റ്റി​വ​ര​ണ്ടു.

ക​ടു​ത്ത വേ​ന​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ഈ ​നീ​ർ​ചോ​ല​ക​ളി​ൽ നി​ന്ന് കു​റു​വ​ൻ പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു. വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​റ​ഞ്ഞ​തി​നാ​ൽ വ​നം​വ​കു​പ്പി​ന് പാ​സ് ഇ​ന​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന വ​രു​മാ​ന​ത്തി​നും കു​റ​വു​ണ്ട്.