എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ജി​ല്ല​യി​ൽ ഒ​രു വ​ർ​ഷം​ ചെല​വ​ഴി​ച്ച​ത് ഒ​രു കോ​ടി
Tuesday, March 26, 2019 12:28 AM IST
കൊ​ണ്ടോ​ട്ടി: എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധത പ​ദ്ധ​തി(​സി​എ​സ്ആ​ർ)​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ മാ​ത്രം ചെല​വ​ഴി​ച്ച​ത് ഒ​രു കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്ര​മാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം ഒ​രു കോ​ടി​യു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ.​ശ്രീ​നി​വാ​സ റാ​വു പ​റ​ഞ്ഞു. തൊ​ട്ട് മു​ന്പു​ള​ള വ​ർ​ഷം കൊ​ണ്ടോ​ട്ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 65 ല​ക്ഷം ന​ൽ​കി​യി​രു​ന്നു.
പ​ള​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഉ​ണ്യാ​ൽ പ​റ​ന്പ് കു​ടി​വെ​ള​ള പ​ദ്ധ​തി, ക​ൽ​പ്പ​ക​ഞ്ചേ​രി ഗ​വ.​ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി പു​തി​യ കെ​ട്ടി​ടം, മേ​ല​ങ്ങാ​ടി ജി​എം​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഇ​ന്ന് കൊ​ണ്ടോ​ട്ടി ബ​ഡ്സ് സ്കൂ​ളി​ന് ന​ൽ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​്​ക്കാ​​ണ് ഫ​ണ്ട് ന​ൽ​കി​യ​ത്. ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, എ​ൽ​എ​സ്ജി​ഡി ന​ട​പ്പി​ലാ​ക്കി​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.
ജി​ല്ലാ​ ക​ള​ക്ട​റു​ടെ ശു​പാ​ർ​ശ​യോ​ടെ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ,ഫി​സി​യോ തെ​റാ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ, ജ​ന​റേ​റ്റ​ർ, ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ച്ച​യ്ക്ക് 12ന് ​എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ദ​ക്ഷി​ണ മേ​ഖ​ല മേ​ധാ​വി എ​സ്.​ശ്രീ​കു​മാ​ർ ബ​ഡ്സ് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക. എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ.​ശ്രീ​നി​വാ​സ റാ​വു അ​ധ്യ​ക്ഷ​ത വഹിക്കും. സി​എ​സ്ആ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ എ.​ഹ​രി​ദാ​സ്, കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ബോ​ണി ബാ​സ്റ്റ​ണ്‍, കെ.​ജി.​ബി​ജു സം​ബ​ന്ധി​ക്കും.