ക​ഫ് കോ​ർ​ണ​റും ക്ഷയരോ​ഗ സ്ക്രീ​നിം​ഗ് ക്യാ​ന്പും സംഘടിപ്പിച്ചു
Tuesday, March 26, 2019 12:29 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഫ് കോ​ർ​ണ​റും ക്ഷയരോ​ഗ സ്ക്രീ​നിം​ഗ് ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ക​ല്ലു​ണ്ട ആ​ദി​വാ​സി കോ​ള​നി​യി​ലു​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
വാ​യു​വി​ലൂ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ഇ​താ​ണ് സ​മ​യം എ​ന്നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ സ​ന്ദേ​ശം. ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​നൂ​പ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. രോ​ഗി​ക​ൾ​ക്ക് മാ​സ്ക് ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​ല്ലു​ണ്ട കോ​ള​നി​യി​ലും ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ക​ല്ലു​ണ്ട കോ​ള​നി​യി​ലെ ആ​ളു​ക​ളി​ൽ നി​ന്ന് ക​ഥ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.
ഡോ.​അ​നി​മ,നി​ല​ന്പൂ​ർ ഐ​ടി​ഡി​പി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ലെ ഡോ.​ജോ​ണി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ കു​മാ​ർ, പ​ബ്ലി​ക് നേ​ഴ്സ് വ​ഹീ​ദാ റ​ഹ്മാ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ്.​കെ.​ക​മ്മ​ത്ത്, എ​ൽ.​എ​സ്.​ഷെ​റി​ൻ, അ​നി​ൽ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ വി.​എ​സ്.​ഗീ​ത്, ലി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ബ​ദ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.