കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ആ​ർ​ഡി​ഒ ച​ർ​ച്ച ന​ട​ത്തി
Tuesday, March 26, 2019 12:29 AM IST
കൊ​ണ്ടോ​ട്ടി: ശ്മ​ശാ​ന ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. മ​ര​ണ​പ്പെ​ട്ട ക​ള​ത്തി​ങ്ങ​ൽ ക​ണ്ണ​ൻ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്.
മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ ആ​ർ​ഡി​ഒ നി​ർ​ദേ​ശി​ക്കു​ക​യും കു​ടം​ബാം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും അ​നു​ഭാ​വ​പൂ​ർ​വ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.
ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ശ്മ​ശാ​ന ഭൂ​മി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നീ​തി​യു​ക്ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് ആ​ർ​ഡി​ഒ ബി.​പി.​സു​നി​ലാ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.