യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് നടത്തി
Tuesday, March 26, 2019 12:29 AM IST
എ​ട​ക്ക​ര: അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും ആ​രോ​പി​ച്ച് പോ​ത്തു​ക​ൽ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
പോലീ​സ‌്സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. 2081-19 വാ​ർ​ഷി​ക പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു. വി​വി​ധ അങ്കണ​വാ​ടി​ക​ളു​ടെ ഫ​ണ്ട് പ്ര​വൃത്തി ന​ട​ത്താ​തെ ന​ഷ്ട​പ്പെ​ടു​ത്തി, പി​എ​ച്ച്സി​ക്ക് റാ​ന്പ് നി​ർ​മി​ക്കാ​നു​ള്ള പ​ണം ന​ഷ്ട​പ്പെടു​ത്തി തു​ട​ങ്ങി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ആ​ർ.​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ ജോ​ർ​ജ്, എം.​എ.
ജോ​സ്, നാ​ണി, ഉ​ബൈ​ദ് കാ​ക്കി​രി, സി.​വി.​മു​ജീ​ബ്, പി.​പോ​ക്ക​ർ, റു​ബീ​ന കി​ണ​റ്റി​ങ്ങ​ൽ, ആ​ൻ​സി, കെ. ​സ​റ​ഫു​ന്നീ​സ എ​ന്നി​വ​ർ മാ​ർ​ച്ചി​ൽ പ്ര​സം​ഗി​ച്ചു.