വോ​ട്ട് പ​രി​ശോ​ധി​ക്കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​നം
Tuesday, March 26, 2019 12:31 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​നം. നാ​ഷ​ന​ൽ വോ​ട്ടേ​ഴ്സ് സ​ർ​വീ​സ് പോ​ർ​ട്ട​ലാ​യ www.nsvp.in എ​ന്ന വെ​ബ് സൈ​റ്റി​ൽ പേ​ര് തി​ര​യാ​ൻ അ​വ​സ​ര​മു​ണ്ട്. സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റു​ടെ www.ceo.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലൊ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​നാ​വും. 1950 എ​ന്ന ന​ന്പ​റി​ൽ കോ​ൾ സെ​ന്‍റ​റി​ൽ നി​ന്നും വി​വ​രം ല​ഭ്യ​മാ​വും. ഈ ​ന​ന്പ​റി​ൽ ത​ന്നെ എ​സ്എം​എ​സ് മു​ഖേ​നെ​യും വി​വ​രം ല​ഭി​ക്കും. ECIs തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ന്പ​ർ എ​ന്ന ഫോ​ർ​മാ​റ്റി​ലാ​ണ് എ​സ്എം​എ​സ് അ​യ​ക്കേ​ണ്ട​ത്. Voter Helpline എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​വും.