അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, March 26, 2019 12:31 AM IST
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ജ​പാ​ല​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് മ​ല​പ്ര​വ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ജ​ന​ങ്ങ​ൾ ബി​ഷ​പി​ന് ഉൗ​ഷ്മ​ള​സ്വീ​ക​ര​ണം ന​ൽ​കി.
അ​ജ​പാ​ല​ന​സ​ന്ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ൾ ന​ട​ത്തി. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ന്നു. ഇ​ട​വ​ക​പൊ​തു​യോ​ഗ​വും സം​ഘ​ട​ന​ക​ളു​ടെ​യും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗ​വും ന​ട​ത്തി.
തു​ട​ർ​ന്നു ഉൗ​ട്ടു​നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കും കൈ​ക്കാ​ര​ൻ​മാ​ർ, ക​മ്മി​റ്റി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.