വെയിലേറ്റ് വാടാതെ
Tuesday, March 26, 2019 12:31 AM IST
ഇ.ടിയുടെ രണ്ടാം​ഘ​ട്ട​ം

കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക്. തെ​ര​ഞ്ഞ​ടു​പ്പ് ഗോ​ദ​യി​ൽ ഇ​ടി​യു​ടെ പ്ര​ചാ​ര​ണാ​യു​ധം ദേ​ശീ​യ രാ​ഷ്‌ട്രീ​യ​മാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തി​ൽ ഉൗ​ന്നി നി​ന്നു​ള്ള സം​സാ​രം. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ചേ​രു​ന്പോ​ൾ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്ക് വയ്ക്കു​ന്ന അ​ധ്യാ​പ​ക​നാ​യി മാ​റും കേ​ര​ള​ത്തി​ന്‍റെ മു​ൻ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി. തൊ​ഴി​ലാ​ളി കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ മാ​വൂ​ർ ഗ്വാ​ളി​യോ​ർ റ​യോ​സി​ലെ പ​ഴ​യ തൊ​ഴി​ലാ​ളി നേ​താ​വി​ന്‍റെ പ​രി​ചി​ത​ഭാ​വം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ബ​ഷീ​ർ​ക്ക​യാ​യി മാ​റും കാ​ന്പ​സു​ക​ളി​ലെ​ത്തു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി. ദേ​ശീ​യ രാ​ഷ്്‌ട്രീയ​ത്തെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റി​ലെ ഇ​ടി​മു​ഴ​ക്ക​മാ​യ നേ​താ​വി​നോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നാ​ണ് ആ​വേ​ശം.
ഇ​ന്ന​ലെ തി​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര്യ​ട​നം ന​ട​ത്തി.​ആ​ത​വ​നാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ വ​നി​താ കോ​ള​ജ്, കാ​ട്ടി​ല​ങ്ങാ​ടി യ​തീം​ഖാ​ന, മ​ല​ബാ​ർ കോ​പ്പ​റേ​റ്റി​വ് ടെ​ക്സ്റ്റ​യി​ൽ ലി​മി​റ്റ​ഡ്, ബാ​ഫ​ഖി യ​തീം​ഖാ​ന, വ​ളാ​ഞ്ചേ​രി മ​ർ​ക്ക​സ്, ബി​എ​ഡ് കോ​ള​ജ്, വ​ള​വ​ന്നൂ​ർ അ​ൻ​സാ​ർ അ​റ​ബി​ക് കോ​ള​ജ്, ആ​മി​ന ഐ​ടി​സി, പു​ത്ത​ന​ത്താ​ണി സി​പി​എ കോ​ള​ജ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. വെ​ട്ടം ആ​ലി​ൻ​ചു​വ​ടി​ൽ ഫു​ട്ബോൾ ടൂ​ർ​ണ്ണ​മെ​ന്‍റി​ലെ​ത്തി​യ ഇ.​ടി.​ക​ളി​ക്കാ​രു​മാ​യും, കാ​ണി​ക​ളു​മാ​യും സൗ​ഹൃ​ദം പ​ങ്കി​ട്ടു. തു​ട​ർ​ന്ന് ത​ല​ക്കാ​ട് പു​ളി​യ​ങ്ങാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് യു ​ഡി എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു. വൈ​കിട്ട് ക​ടു​ങ്ങാ​ത്ത്കു​ണ്ടി​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.

വി.​പി.​സാ​നു മ​ഞ്ചേ​രി​യി​ൽ

മ​ല​പ്പു​റം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു മ​ഞ്ചേ​രി​യി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. രാ​വി​ലെ 7.30ന് ​തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​ര​ങ്കാ​വാ​യി​രു​ന്നു ആ​ദ്യ​കേ​ന്ദ്രം. ഉ​ച്ച​യ്ക്ക് മു​ന്പ് തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലേ​യും മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​യും 14 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തി. ഇ​തി​ന് പു​റ​മെ മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ്, ജി​ല്ലാ കോ​ട​തി എ​ന്നി​വ​ട​ങ്ങ​ളി​ൽ സാ​നു സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്.
ഉ​ച്ച​യ്ക്ക് ശേ​ഷം പാ​ണ്ടി​ക്കാ​ട്,നെ​ൻ​മി​നി, കീ​ഴാ​റ്റൂ​ർ, എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഞ്ചേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലു​മാ​യി 18 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യെ ആ​ന​യി​ച്ച​ത്.
ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ വ​ക​വ​യ്ക്കാ​തെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റ്ക​ണ​ക്കി​നാ​ളു​ക​ൾ കാ​ത്ത് നി​ന്നു. ആ​ഞ്ഞി​ല​ങ്ങാ​ടി​യി​ലാ​ണ് ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം സ​മാ​പി​ച്ച​ത്. എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ വി.​അ​ജി​ത് കു​മാ​ർ ജ​സീ​ർ കു​രി​ക്ക​ൾ, തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​യ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.
ഇ​ന്ന​ത്തെ പ​ര്യ​ട​നം മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലാ​ണ്. ു 29നു ​വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. ചേ​ലേ​ന്പ്ര, പ​ള്ളി​ക്ക​ൽ, ക​രി​പ്പൂ​ർ, പെ​രു​വ​ള്ളൂ​ർ, തേ​ഞ്ഞി​പ്പ​ലം, വ​ള്ളി​ക്കു​ന്ന്, അ​രി​യ​ല്ലൂ​ർ, മൂ​ന്നി​യൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച​യി​ലെ പ​ര്യ​ട​നം. രാ​വി​ലെ എ​ട്ടി​ന് ചേ​ലേ​ന്പ്ര പൊ​യി​ൽ​തൊ​ടി​യി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന പ​ര്യ​ട​നം പ​ക​ൽ 11ഓ​ടെ ക​രി​പ്പൂ​ർ ത​റ​യി​ട്ടാ​ലി​ൽ സ​മാ​പി​ക്കും. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും സ്ഥാ​നാ​ർ​ഥി എ​ത്തു​മെ​ന്ന് എ​ൽ​ഡി​എ​ഫ് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ.​രാ​മ​ച​ന്ദ്ര​ൻ, ക​ണ്‍​വീ​ന​ർ പി.​പ്രി​ൻ​സ്കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

നി​ളാ​ന​ദി​ക്ക​ര​യി​ൽ അ​ൻ​വ​ർ

എ​ട​പ്പാ​ൾ: നി​ളാ​ന​ദി​ക്ക​ര​യി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഉച്ചക്കഴിഞ്ഞ് മൂന്നോടെ ആ​ല​ത്തൂ​രി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം കൂ​ട്ടാ​യി, മം​ഗ​ലം, കാ​വി​ല​ക്കാ​ട് ച​മ്ര​വ​ട്ടം, പോ​ത്ത​ന്നൂ​ർ, പെ​രു​പ​റ​ന്പ്, മൂ​ർ​ച്ചി​റ, റ​വ​ഞ്ചേ​രി, മൂ​വ്വാ​ങ്ക​ര, തൃ​ക്കാ​ണ​പു​രം, വെ​ള്ള​റ​ന്പ്, വ​ട്ട​കു​ളം,ന​ടു​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പു​ലി​ക്കാ​ട് സ​മാ​പി​ച്ചു.
ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വ​ൻ ജ​ന​ക്കൂ​ട്ടം എ​ല്ലാ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യെ ആ​ന​യി​ച്ച​ത്. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ വ​ക​വ​യ്ക്കാ​തെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​ര​ത്തെ​ത​ന്നെ വ​യോ​വൃ​ദ്ധ​ര​ട​ക്കം സ്ഥാ​നം പി​ടി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പി.​വി.​അ​ൻ​വ​റി​നോ​ടൊ​പ്പം ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ കൂ​ട്ടാ​യി ബ​ഷീ​ർ, പി. ​ജ്യോ​തി​ഭാ​സ്, എം.​പി.​ഫൈ​സ​ൽ, പി.​മു​നീ​ർ, ഉ​ദ​യ​ൻ, എ.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

വി.​ടി.​ര​മ ഇ​ന്ന് താ​നൂ​രി​ൽ

കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ടി.​ര​മ ഇ​ന്ന് താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ താ​നൂ​ർ ശോ​ഭാ പ​റ​ന്പ് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം താ​നൂ​ർ അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠം, തൃ​ക്കൈ​ക്കാ​ട്ട് മ​ഠം, എ​ന്നി​വ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ഒ​ഴൂ​ർ, താ​നാ​ളൂ​ർ, നി​റ​മ​രു​തൂ​ർ, പൊ​ൻ മു​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ, അ​ടി​യ​ന്തി​രാ​വ​സ്ഥാ കാ​ല​ത്ത് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ർ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കും. കൂ​ടാ​തെ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സം​ബ​ന്ധി​ക്കും.

വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന്
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. ബ​ലി​ദാ​നി​യാ​യ പാ​ലൂ​ർ മോ​ഹ​ന​ച​ന്ദ്ര​ന്‍റെ ബ​ലി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​രെ കാ​ണും. വൈ​കീ​ട്ട് അ​ഞ്ചി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തും.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന്
മ​ഞ്ചേ​രിയിൽ

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്നു മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 8.30നു ​മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​ന്പ്, തൃ​ക്ക​ല​ങ്ങോ​ട്, പേ​ലേ​പ്പു​റം, മൈ​ലൂ​ത്ത്, മ​ഞ്ചേ​രി മു​ൻ​സി​പ്പാ​ലി​റ്റി, യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജ്, ഗ​വ.​പോ​ളി​ടെ​ക്നി​ക്, എ​ൻ​എ​സ്എ​സ് കോ​ള​ജ്, കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്, ഉ​ച്ച​ക്ക് ശേ​ഷം കീ​ഴാ​റ്റൂ​ർ, മു​ള്ള്യാ​ർ​ക്കു​ർ​ശി,
മു​ഖാം​പാ​ടി, ക​മാ​നം, പൂ​ന്താ​നം, ആ​ക്ക​പ്പ​റ​ന്പ്, കൊ​ണ്ടി​പ​റ​ന്പ്, അ​രി​ക്ക​ണ്ടം​പാ​ക്ക്, ഒ​റ​വം​പു​റം, എ​ട​പ്പ​റ്റ, ബാ​ല​വാ​ടി​പ്പ​ടി, വെ​ളി​യ​ഞ്ചേ​രി, ഏ​പ്പി​ക്കാ​ട്, പാ​ണ്ടി​ക്കാ​ട്, മാ​റാ​ട്ട​പ്പ​ടി, പ​യ്യ​പ​റ​ന്പ്, വെ​ള്ളു​വ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം.

ടീ​ൻ ടോ​ക്ക്’ ക​ന്നി​വോ​ട്ട​ർ​മാ​രു​മാ​യി
കു​ഞ്ഞാ​ലി​ക്കു​ട്ടി സം​വ​ദി​ക്കും

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ർ​ല​മെ​ന്‍റ് തെ​രെ​ഞ്ഞെ​ടു​പ്പി പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി 31ന് ​ക​ന്നി​വോ​ട്ട​ർ​മാ​രു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​വ​ദി​ക്കും. ടീ​ൻ ടോ​ക്ക് എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി വൈ​കീ​ട്ട് നാ​ലി​ന് ആ​യി​ഷ കോം​പ്ല​ക്സ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ക. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​സ്എ​ഫ് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​വ വോ​ട്ട​ർ​മാ​രു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ സ്ഥാ​നാ​ർ​ഥി​യു​മാ​യി ച​ർ​ച്ച ചെ​യ്യും. പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​വി​രു​ന്നും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു.