ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണത്തിനു ഉമ്മൻ ചാണ്ടി നേരിട്ടെത്തി
Tuesday, March 26, 2019 12:46 AM IST
കോ​ട്ട​യം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണം ഊർജിതമാക്കി മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി എം​എ​ൽ​എ നേ​രി​ട്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ചാ​ര​ണം ഉഷാ​റാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ വൈ​ക്കം മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണം. വൈ​ക്കം എ​ച്ച്എ​ൻ​എ​ല്ലി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ തൊ​ഴി​ലാ​ളി​ക​ൾ കൈ​യ​ടി​ക​ളോ​ടെ​യും മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് വൈ​ക്ക​ത്ത് സാ​ഹി​ത്യ​കാ​ര​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച സ്ഥാ​നാ​ർ​ഥി ഇ​വി​ടെ​യു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ബ​ഷീ​റി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി. ത​ല​യോ​ല​പ്പ​റ​ന്പി​ലെ മ​സ്ജി​ദു​ക​ളി സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ഷ്‌​ട്ര ര​ക്ഷാ ഭ​വ​ന സ​ന്ദ​ർ​ശ​ന പ​ദ​യാ​ത്ര ത​ല​യോ​ല​പ്പ​റ​ന്പ് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ കെ​പി​സി​സി വ​ക്താ​വ് ജോ​സ​ഫ് വാ​ഴ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.