വെ​സ്റ്റ്നൈ​ൽ: പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, March 26, 2019 1:10 AM IST
മ​ല​പ്പു​റം: വെ​സ്റ്റ് നൈ​ൽ പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച സാ​ന്പി​ളാ​യി അ​യ​ച്ച കാ​ക്ക​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വൈ​റ​സി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​റ്റ് ഓ​ഫ് വൈ​റോ​ള​ജി യൂ​ണി​റ്റി​ലേ​ക്ക് അ​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് മ​ല​പ്പു​റം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് ല​ഭി​ച്ച​ത്. ഈ​മാ​സം 18നാ​ണ് മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്നും വി​ദ​ഗ്ധ സം​ഘം സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
കാ​ക്ക​യി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളി​ന്‍റെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​ത് എ​ന്ന​റി​യ​ണ​മെ​ങ്കി​ൽ വീ​ട്ടി​ലെ കോ​ഴി​യു​ടെ​യും ആ​ടി​ന്‍റെ​യും പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്ത് വ​രേ​ണ്ട​തു​ണ്ട്. ഇ​ത് ല​ഭി​ക്കാ​ൻ ഇ​നി​യും വൈ​കു​മെ​ന്ന് മ​ല​പ്പു​റം ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​ബേ​ബി ജോ​സ​ഫ് അ​റി​യി​ച്ചു.
23ന് ​ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ​രി​ശോ​ധ​ന​ഫ​ലം വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ത​വ​ണ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൈ​കി​യ​ത്. തെ​ന്ന​ല​യി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ന്ന് കാ​ക്ക​ക​ളു​ടെ അ​ഞ്ച് സാ​ന്പി​ളു​ക​ളാ​ണ് നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ ഒ​രു കാ​ക്ക​യു​ടെ ത​ല​ച്ചോ​റ്, ക​ര​ൾ, ഹൃ​ദ​യം എ​ന്നി​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. 19ന് ​ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ലേ​ക്ക് അ​യ​ച്ച കാ​ക്ക​യു​ടെ സാ​ന്പി​ൾ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ മ​ല​പ്പു​റ​ത്തേ​ക്ക് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു. 20ന് ​പ​രി​ശോ​ധ​ന​ക്കെ​ത്തി​യ കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി 21ന് ​ഒ​രു സാ​ന്പി​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റൊ​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ സാ​ന്പി​ൾ മ​ല​പ്പു​റ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​തി​യ സാ​ന്പി​ൾ ഇ​നി ഹി​സാ​റി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം ആ​വ​ശ്യ​മാ​ണ്.
എ​ആ​ർ ന​ഗ​ർ കൊ​ടു​വാ​യൂ​ർ ആ​സാ​ദ് ന​ഗ​റി​ലെ ചാ​ണ​ക്ക​ത്തി ചേ​ക്കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ത​സാ​ന്പി​ൾ പൂ​ണെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത് വ​ഴി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​സ്റ്റ് നൈ​ൽ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ആ​രോ​ഗ്യ, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.