വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം
Tuesday, March 26, 2019 1:11 AM IST
മാ​ന​ന്ത​വാ​ടി: മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങു​ന്ന​തി​നുമു​ന്പേ വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ലാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യു​ധ​ധാ​രി​ക​ളാ​യ നാ​ലം​ഗമെത്തി​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​ക്കി​മ​ല അ​ങ്ങാ​ടി​യി​ൽ എ​ത്തി​യ സം​ഘം മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്തു.
ര​ണ്ട് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള മൂ​ന്നു പേ​ർ മ​ങ്കി ക്യാ​പ് ധ​രി​ച്ചും ഒ​രാ​ൾ മു​ഖം മ​റ​യ്ക്കാ​തെ​യു​മാ​ണ് പ​ര​സ്യ​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് റോ​ഡി​ലൂ​ടെ തോ​ക്ക് ഉ​യ​ർ​ത്തി ന​ട​ന്ന​ത്. അ​ങ്ങാ​ടി​യി​ൽ പ​തി​ന​ഞ്ചോ​ളം പേ​ർ ഉ​ണ്ടാ​യി​രു​ന്നു. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ല​ർ​ക്കും മാ​വോ​യി​സ്റ്റു​ക​ൾ കൈ ​കൊ​ടു​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. ചി​ല​ർ മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വേ​ണ്ടെ​ന്ന് പ​റ​യു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​രാ​ൾ മ​ല​യാ​ള​ത്തി​ലും മ​റ്റൊ​രാ​ൾ മ​ല​യാ​ളം ക​ല​ർ​ന്ന ക​ന്ന​ട​യി​ലു​മാ​ണ് സം​സാ​രി​ച്ച​ത്. അ​ര മ​ണി​ക്കൂ​ർ നേ​രം മാ​വോ സം​ഘം മ​ക്കി​മ​ല​യി​ൽ ചെ​ല​വ​ഴി​ച്ചു.
ത​ങ്ങ​ൾ ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നും വ​ന്ന​വ​ര​ല്ല മ​ല​യാ​ളി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നും ജ​ലീ​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും മാ​വോ​സം​ഘം നാ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ലീ​ലി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം സി​പി​എം സ​ർ​ക്കാ​രും ത​ണ്ട​ർ​ബോ​ൾ​ട്ടും റി​സോ​ർ​ട്ടി​ലെ ഒ​റ്റു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നും കൊ​ല​യാ​ളി​ക്ക് മാ​പ്പി​ല്ലെ​ന്നും അ​ന​ശ്വ​ര വി​പ്ല​വ​കാ​രി സ.​ജ​ലീ​ലി​ന് ലാ​ൽ സ​ലാം എ​ന്ന് എ​ഴു​തി​യ പോ​സ്റ്റ​റു​ക​ളാ​ണ് പ​തി​ച്ച​ത്. ഈ ​മാ​സം അ​ച്ച​ടി​ച്ച കാ​ട്ടു​തീ ല​ഘു​ലേ​ഖ​യും നാ​ട്ടു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. സ്ഥ​ല​ത്തെ ക​രി​യ​ങ്ങാ​ട​ൻ സി​ദ്ദീ​ഖി​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്നും മു​ട്ട, ബ്രെ​ഡ്, അ​ട​ക്കം നൂ​റ് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ പ​ണം ന​ല്കി വാ​ങ്ങി​യ ശേ​ഷ​മാ​ണ് സം​ഘം തി​രി​ച്ചു പോ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ ത​ല​പ്പു​ഴ പോ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മാ​വോ സാ​ന്നി​ധ്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​മാ​ണ് മ​ക്കി​മ​ല. പ്ര​ദേ​ശ​ത്തെ അ​ത്തി​മ​ല കോ​ള​നി​യി​ലെ ജി​ഷ എ​ന്ന യു​വ​തി നേ​ര​ത്തേ മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ൽ ചേ​ർ​ന്ന കാ​ര്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മാ​വോ​നേ​താ​വ് രൂ​പേ​ഷ് അ​ട​ക്ക​മു​ള്ള മാ​വോ സം​ഘം മ​ക്കി​മ​ല കോ​ള​നി​ലെ​ത്തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച മ​ക്കി​മ​ല​യി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ പ്ര​കാ​രം ത​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.