മാ​വോ​യി​സ്റ്റു​ക​ൾ തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഐ​ബിയിലുമെത്തി
Tuesday, March 26, 2019 1:11 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഐ​ബി​യി​ൽ ര​ണ്ട് സ്ത്രീ​ക​ളും ആ​റു​പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സാ​യു​ധ​സം​ഘ​മെ​ത്തി. വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. ഐ​ബി​യി​ലെ താ​ത്കാ​ലി​ക വാ​ച്ച​ർ കു​മാ​ര​ൻ മാ​ത്ര​മാ​ണ് ഐ​ബി​യി​ൽ ഉ​ണ്ട​ായി​രു​ന്ന​ത്.
മാ​വോ​യി​സ്റ്റ് സം​ഘം കു​മാ​ര​നോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​ർ എ​ത്തു​ന്ന സ​മ​യം അ​ന്വേ​ഷി​ക്കു​ക​യും ഐ​ബി​യി​ൽ​നി​ന്ന് പു​റ​ത്ത് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​മാ​ര​ൻ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എം.​പി. ജ​യ​പ്ര​സാ​ദും സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ഘം വ​ന​ത്തി​ലേ​ക്ക് പോ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ക്കി​മ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​തി​ന് ശേ​ഷം 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്ന​തി​ന് മു​ൻ​പാ​ണ് തി​രു​നെ​ല്ലി​യി​ലും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്. അ​തേ​സ​മ​യം സം​ഭ​വം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.