സംഗീത അനിരുദ്ധിനും കാവ്യയ്ക്കുമൊപ്പം
സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ സൽക്കാര വേദിയിൽ തിളങ്ങി നടൻ വിജയ്യുടെ ഭാര്യ സംഗീത. ചടങ്ങിൽ പങ്കെടുക്കാനായി സംഗീത ഒറ്റയ്ക്കാണ് എത്തിയത്. സംഗീതയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. സംഗീത പോയതിന് ശേഷമാണ് വിജയ് എത്തിയത്. അതിനാൽ ഇരുവരും നേരിൽ കണ്ടില്ല.
മഞ്ഞ നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് ലളിതവും മനോഹരവുമായ വേഷത്തിലാണ് സംഗീത ചടങ്ങിനെത്തിയത്.
വേദിയിലെത്തിയ സംഗീത നവദമ്പതികളായ അനിരുദ്ധിനും കാവ്യയ്ക്കും വിവാഹമംഗളാശംസകൾ നേരുകയും അനുഗ്രഹിക്കുകയും ചെയ്തു. സംഗീതയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
Tags : Sangeetha vijay Reception Anirudh Kavya wedding Sangeetha Sornalingam sangeetha sorn