x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​മി​ഷ സ​ജ​യ​ന്‍റെ ‘എ​ന്ന വി​ലൈ’; സം​വി​ധാ​നം സ​ജീ​വ് പാ​ഴൂ​ർ; ട്രെ​യി​ല​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 9, 2026 09:00 AM IST | Updated: September 9, 2026 09:00 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

നി​മി​ഷ സ​ജ​യ​ൻ, ത​മി​ഴ് ന​ട​ൻ ക​രു​ണാ​സ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് സ​ജീ​വ് പാ​ഴൂ​ർ ഒ​രു​ക്കു​ന്ന ത​മി​ഴ് ചി​ത്രം ‘എ​ന്ന വി​ലൈ’ ട്രെ​യി​ല​ർ പു​റ​ത്ത്.

സെ​പ്റ്റം​ബ​ർ 17-ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം കേ​ര​ള​ത്തി​ലെ തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ്.

 

ക​ലാ​മ​യ സി​നി​വേ​ഴ്‌​സ്, റോ​മി​യോ പി​ക്‌​ചേ​ഴ്‌​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ മ​ല​യാ​ളി​യാ​യ ജി​തേ​ഷ് വി., ​അ​നു​ഗോ​പാ​ൽ വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്, 'തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും നേ​ടി​യ സ​ജീ​വ് പാ​ഴൂ​ർ ആ​ണ്.

രാ​മേ​ശ്വ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ക​സി​ക്കു​ന്ന ക​ഥ​യാ​ണ് 'എ​ന്ന വി​ലൈ' പ​റ​യു​ന്ന​ത്. കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യും മു​ന്നേ​റു​ന്ന ക​ഥ​യി​ൽ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ൾ​ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന. 

പ്ര​മു​ഖ മ​ല​യാ​ളി സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ ത​മി​ഴി​ൽ ഒ​രു ചി​ത്ര​ത്തി​നാ​യി കൈ​കോ​ർ​ക്കു​ന്നു എ​ന്ന​തും ചി​ത്ര​ത്തി​ന്റെ ഹൈ​ലൈ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ്. ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. 

ഛായാ​ഗ്ര​ഹ​ണം: ആ​ൽ​ബി ആ​ന്റ​ണി, സം​ഗീ​തം: സാം ​സി.​എ​സ്, എ​ഡി​റ്റ​ർ: ശ്രീ​ജി​ത്ത് സാ​രം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: എം ​ശി​വ​കു​മാ​ർ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: കെ. ​ശി​വ​കൃ​ഷ്ണ, ആ​ക്ഷ​ൻ: പി​സി സ്റ്റ​ണ്ട്‌​സ്, കോ- ​ഡ​യ​റ​ക്ട​ർ: ര​തീ​ഷ്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: ആ​ർ. മു​രു​ഗാ​ന​ന്ദം, മേ​ക്ക​പ്പ്: വി. ​ദി​നേ​ഷ്‌​കു​മാ​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: സ​ൽ​മാ​ൻ കെ.​എം, സ്റ്റി​ൽ​സ്: കാ​ർ​ത്തി​ക് എ.​കെ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ​മാ​ർ: ആ​ർ. രാ​ജീ​വ് ഗാ​ന്ധി, പി. ​കാ​ർ​ത്തി, പി.​ആ​ർ.​ഒ: ശ​ബ​രി.

Tags : Enna Vilai Karunaas Nimisha Sam CS Sajeev Pazhoor

Recent News

Corehub Up