x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വി​ൽ അ​തി​ന് അ​ക്ര​മ​ത്തി​ന്‍റെ സ്വ​ഭാ​വം കൈ​വ​ന്നു; കു​റി​പ്പു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 23, 2026 11:31 AM IST | Updated: July 23, 2026 11:31 AM IST

സൽമാൻ ഖാൻ, വിദ്യാർഥി പ്രതിഷേധത്തിൽ നിന്നും

നീ​റ്റ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ൻ.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വ​ള​രെ ഗു​രു​ത​ര​മാ​യ ഒ​രു വി​ഷ​യ​മാ​ണെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ന്നേ​റ്റം അ​ക്ര​മ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​തി​ൽ ദുഃ​ഖി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റി​ച്ചു.

സ​ൽ​മാ​ൻ ഖാ​ന്‍റെ കു​റി​പ്പ് വാ​യി​ക്കാം

‘വ​ള​രെ സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു മു​ന്നേ​റ്റ​മാ​യി​രു​ന്നു അ​ത്, ഒ​ടു​വി​ൽ അ​തി​ന് അ​ക്ര​മ​ത്തി​ന്‍റെ സ്വ​ഭാ​വം കൈ​വ​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ വ​ലി​യ സ​ങ്ക​ട​മു​ണ്ട്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും വി​ഷ​മ​ത്തി​ൽ ഞാ​ൻ പ​ങ്കു​ചേ​രു​ന്നു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വ​ള​രെ ഗു​രു​ത​ര​മാ​യ ഒ​രു വി​ഷ​യ​മാ​ണ്. മെ​ച്ച​പ്പെ​ട്ട ഒ​രു വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​നാ​യി ന​മ്മു​ടെ രാ​ജ്യ​ത്തെ കു​ട്ടി​ക​ൾ ഒ​ന്നി​ച്ചു​നി​ന്ന​തും, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​യ​തും കാ​ണു​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നു​ന്നു.

പ​ഠി​ക്കാ​നും, സ്വ​ന്തം ഭാ​വി തി​ള​ക്ക​മു​ള്ള​താ​ക്കാ​നും വി​ദ്യാ​ഭ്യാ​സ​സ​മ്പ​ന്ന​മാ​യ ഒ​രു ഭാ​ര​തം പ​ടു​ത്തു​യ​ർ​ത്താ​നു​മു​ള്ള ത​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും ആ​ത്മാ​ർ​ത്ഥ​ത​യും താ​ൽ​പ്പ​ര്യ​വും തെ​ളി​യി​ച്ചു​കൊ​ണ്ട് അ​വ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ഞാ​ൻ പൂ​ർ​ണ​മാ​യും അ​ഭി​ന​ന്ദി​ക്കു​ന്നു.

ഈ ​പ്ര​ക്ഷോ​ഭം, ഈ ​സ​മ​രം ഇ​തി​നു​ള്ള ശ​രി​യാ​യ വ​ഴി​യാ​ണ്.​വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ത് സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ന​ട​ത്തി​യ​ത്. വ​ള​രെ ധീ​ര​വും സാ​ഹ​സി​ക​വു​മാ​യ രീ​തി​യി​ൽ. വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഈ ​ത​ല​മു​റ ഇ​ന്ത്യ​യെ അ​ഭി​മാ​ന​ഭ​രി​ത​രാ​ക്കും.

ഈ ​പ്ര​ശ്നം വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​വും ത​മ്മി​ലു​ള്ള​താ​ണ്, ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ഇ​തി​ന്‍റെ ക്രെ​ഡി​റ്റ് ന​മ്മു​ടെ രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മു​ള്ള​താ​ണ്. സ​ർ​ക്കാ​ർ അ​വ​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കി വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ഞാ​ൻ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു.

ഇ​തൊ​രു വി​ൻ-​വി​ൻ (ര​ണ്ടു​പ​ക്ഷ​ത്തി​നും വി​ജ​യ​ക​ര​മാ​യ) സാ​ഹ​ച​ര്യ​മാ​ണ്. ന​ല്ലൊ​രു തീ​രു​മാ​ന​ത്തി​നാ​യി പ്രാ​ർ​ത്ഥി​ക്കു​ക​യും പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​വ​ർ​ക്കും ദൈ​വാ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ട്ടെ.

വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് അ​ടു​ത്ത ട്രെ​ൻ​ഡും ഫാ​ഷ​നു​മാ​യി മാ​റ​ണം, ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും അ​തി​ന് ജ​ന​പ്രീ​തി കൂ​ടി​വ​ര​ണം. വി​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ൾ പ​ഠി​ക്കാ​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രി​ക​യും, ഇ​ന്ത്യ ഒ​രു വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി മാ​റു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ അ​ത് വ​ള​ര​ട്ടെ’,ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ കു​റി​ച്ചു

 

Tags : Delhi NEET Student Protest NEET Exam Controversy antar Mantar Student Protest Justice For NEET Students NEET Controversy Delhi Entertainment News Celeb Updates Film Industry Reactions salman khan

Recent News

Corehub Up