x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ഫ്എ​ഫ്കെ​യി​ൽ പോ​കു​ന്നു​ണ്ടോ? ഇ​ന്നു മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്തോ​ളൂ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 25, 2026 12:01 PM IST | Updated: November 25, 2026 12:01 PM IST

പ്രതീകാത്മക ചിത്രം

31ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് രാ​വി​ലെ 10 മ​ണി മു​ത​ല്‍ ആ​രം​ഭി​ക്കും. ഡി​സം​ബ​ര്‍ 11 മു​ത​ല്‍ 18 വ​രെ​യാ​ണ് മേ​ള. ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നാ​യി http://registration.iffk.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം. ടാ​ഗോ​ര്‍ തി​യേ​റ്റ​റി​ല്‍ 24 മ​ണി​ക്കൂ​റും സി​നി​മ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​കും.

ഈ ​വ​ര്‍​ഷ​ത്തെ മേ​ള​യി​ല്‍ മ​ത്സ​ര​വി​ഭാ​ഗം, മ​ല​യാ​ളം സി​നി​മ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷം എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ ആ​കെ 14 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച സി​നി​മ​ക​ള്‍​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള സി​നി​മ​ക​ളും ഈ ​വി​ഭാ​ഗ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.

സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ 'പ​ദ​യാ​ത്ര' മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലി​യോ ത​ദ്ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്ത 'ചെ​വി​ട്ടോ​ര്‍​മ്മ'​യാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്രം.

മ​ത്സ​വി​ഭാ​ഗ​ത്തി​ന് പു​റ​മേ, മ​ല​യാ​ള സി​നി​മ​യു​ടെ ശ​താ​ബ്ദി പ്ര​മാ​ണി​ച്ച് 'ക്രി​ട്ടി​ക്‌​സ് ഡി​സ്‌​ക​വ​റി' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് പു​തി​യ മ​ല​യാ​ളം സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Tags : IFFK Registration IFFK Delegate cinema indian cinema world cinema

Recent News

Corehub Up