ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് മെഷിനറി എക്സ്പോയുടെ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
‘ഇന്‍വെസ്റ്റ് ഇന്‍ ഇന്നൊവേഷന്‍സ്’ എന്നപേരില്‍ ജനുവരി നാലു മുതല്‍ ഏഴു വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിലാണു പ്രദര്‍ശനം. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന പുത്തന്‍ മെഷീനറികളുടെ സമഗ്രമായ പ്രദര്‍ശനമാണു എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വി.ആര്. രാകേഷ് പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി മെഷിനറി നിര്‍മാതാക്കളും ഇത്തവണ പ്രദര്‍ശനത്തിന്റെ ഭാഗമാകും.കാര്‍ഷികാധിഷ്ഠിത ഭക്ഷ്യസംസ്കരണം, പാക്കേജിംഗ്, ജനറല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇ മൊബിലിറ്റി, പുനരുപയോഗ ഊര്‍ജം, തടി അധിഷ്ഠിത വ്യവസായം, അപ്പാരല്‍, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് റീസൈക്ലിംഗ് എന്നീ മേഖലകളിലാണ് ഇത്തവണത്തെ മെഷിനറി എക്സ്പോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫോണ്‍: 918840170.
Tags : Machinery Expo Registration Business Industries Commerce