സ്വാസിക
ആകാശംലോ ഒക്ക താര എന്ന ചിത്രത്തിൽ ദുൽഖറിന്റെ ചേച്ചിയായി വേഷമിട്ടതിന് പിന്നാലെ വീണ്ടും താരത്തിളക്കത്തിലാണ് നടി സ്വാസിക. തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടിക്ക് നിരവധി അന്യഭാഷ ചിത്രങ്ങളാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഒരു യുട്യൂബറുടെ ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ചർച്ചയായി മാറുന്നത്. ടൊവിനോ തോമസിന്റെ അമ്മയുടെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.
"ടൊവിനോ യൂത്തല്ലല്ലോ. ടൊവിന്റെ എന്റെ പ്രായം തന്നെയാണ്. എന്നേക്കാൾ മൂത്തതാണ്. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് 'പ്രഭുവിന്റെ മക്കള്‍' എന്ന സിനിമ ചെയ്തതാണ്. എനിക്കും ടൊവിയ്ക്കുമൊക്കെ ഏകദേശം ഒരേ പ്രായമൊക്കെയാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി ചെയ്യേണ്ട പ്രശ്നം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും. സ്വാസിക പറഞ്ഞു.
ആകാശംലോ ഒക്ക താര എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഇവന്റില്‍ സംസാരിക്കവേ സ്വാസികയ്ക്ക് തന്നേക്കാള്‍ പ്രായം കുറവാണെന്നും എങ്കിലും തന്റെ ചേച്ചിയായുള്ള ചിത്രത്തിലെ ഈ വേഷം സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ സ്വാസികയുടേത് സ്വാഭാവിക അഭിനയമായിരുന്നുവെന്നും ഷൂട്ടിനിടയില്‍ തനിക്ക് ശരിക്കും അനിയനായി തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
Tags : Tovino thomas Swasika swasika vijay cinema malayalam movie