x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

47-ലും ​തി​ള​ങ്ങു​ന്ന ച​ർ​മം; റാ​ണി മു​ഖ​ർ​ജി​യു​ടെ മാ​ന്ത്രി​ക​ക്കൂ​ട്ട് ഇ​താ​ണ്!

പി. ​ടി. ബി​നു
Published: February 2, 2026 03:51 PM IST | Updated: February 2, 2026 03:51 PM IST

പ്രാ​യം 47 ക​ഴി​ഞ്ഞി​ട്ടും ബോ​ളി​വു​ഡ് താ​രം റാ​ണി മു​ഖ​ർ​ജി​യു​ടെ തി​ള​ങ്ങു​ന്ന ച​ർ​മ​ത്തി​നും ക​രു​ത്തു​ള്ള മു​ടി​ക്കും പി​ന്നി​ലെ ര​ഹ​സ്യം എ​ന്താ​യി​രി​ക്കും? വി​ല​കൂ​ടി​യ വി​ദേ​ശ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളാ​ണോ അ​തോ സ​ങ്കീ​ർ​ണ​മാ​യ ട്രീ​റ്റ്‌​മെ​ന്‍റു​ക​ളാ​ണോ? എ​ന്നാ​ൽ ഇ​തൊ​ന്നു​മ​ല്ല, ന​മ്മു​ടെ വീ​ടു​ക​ളി​ൽ എ​പ്പോ​ഴു​മു​ള്ള ല​ളി​ത​മാ​യ ചേ​രു​വ​യി​ലാ​ണ് റാ​ണി​യു​ടെ സൗ​ന്ദ​ര്യ​ര​ഹ​സ്യം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

വെ​ളി​ച്ചെ​ണ്ണ​യാ​ണ് ത​ന്‍റെ സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ താ​രം എ​ന്ന് റാ​ണി അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജു​ഹു​വെ​ന്ന തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വ​ള​ർ​ന്ന​താ​ണ് ത​ന്‍റെ ശീ​ല​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് റാ​ണി പ​റ​യു​ന്നു. "ഞാ​ൻ വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ. അ​ത് ച​ർ​മ​ത്തി​ൽ തേ​ച്ചാ​ലും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ലും വെ​ളി​ച്ചെ​ണ്ണ​യേ​ക്കാ​ൾ മി​ക​ച്ച മ​റ്റൊ​ന്നി​ല്ലെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം...' റാ​ണി മു​ഖ​ർ​ജി പ​റ​ഞ്ഞു.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന​വ​ർ​ക്ക് അ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഏ​റ്റ​വും ന​ല്ല ഔ​ഷ​ധം തെ​ങ്ങി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണെ​ന്ന് താ​രം വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ത് എ​ല്ലാ​വ​ർ​ക്കും ഒ​രേ​പോ​ലെ ഫ​ലി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും, ഓ​രോ​രു​ത്ത​രു​ടെ​യും ച​ർ​മ​ത്തി​ന്‍റെ പ്ര​കൃ​ത​വും അ​വ​ർ ജീ​വി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യും അ​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും റാ​ണി ഓ​ർ​മി​പ്പി​ക്കു​ന്നു.

വെ​ളി​ച്ചെ​ണ്ണ വെ​റു​മൊ​രു പാ​ര​മ്പ​ര്യ വി​ശ്വാ​സ​മ​ല്ല, മ​റി​ച്ച് ഗു​ണ​ങ്ങ​ളേ​റെ​യു​ള്ള​താ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ല​ർ​ജി​ക​ളും ചു​വ​ന്ന പാ​ടു​ക​ളും കു​റ​യ്ക്കാ​ൻ വെ​ളി​ച്ചെ​ണ്ണ സ​ഹാ​യി​ക്കു​ന്നു. ച​ർ​മ​ത്തി​ലെ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന പ്രോ​ട്ടീ​നു​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ ഇ​തി​ന് ക​ഴി​വു​ണ്ട്.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ലെ ഹാ​നി​ക​ര​മാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളി​ൽ നി​ന്ന് ഒ​രു പ​രി​ധി​വ​രെ ച​ർ​മ​ത്തെ സം​ര​ക്ഷി​ക്കു​ന്നു. ച​ർ​മ്മം വ​ര​ണ്ടു​പോ​കാ​തെ മൃ​ദു​വാ​യി​രി​ക്കാ​ൻ വെ​ളി​ച്ചെ​ണ്ണ സ​ഹാ​യി​ക്കു​ന്നു.

എ​ല്ലാ​വ​ർ​ക്കും വെ​ളി​ച്ചെ​ണ്ണ അ​നു​യോ​ജ്യ​മാ​ക​ണ​മെ​ന്നി​ല്ല. എ​ണ്ണ​മ​യ​മു​ള്ള ച​ർ​ക്കാ​ർ മു​ഖ​ത്ത് അ​മി​ത​മാ​യി വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ഷി​ര​ങ്ങ​ൾ അ​ട​യാ​നും കു​രു​ക്ക​ൾ വ​രാ​നും കാ​ര​ണ​മാ​യേ​ക്കാം. ത​ണു​പ്പു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വെ​ളി​ച്ചെ​ണ്ണ​യേ​ക്കാ​ൾ മ​റ്റ് മോ​യ്സ്ച​റൈ​സ​റു​ക​ളാ​കാം കൂ​ടു​ത​ൽ ഗു​ണ​ക​രം. സ്വ​ന്തം ച​ർ​മ​ത്തി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക.

Tags : Rani Mukarji skin secret bollywood actress

Recent News

Corehub Up