x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും 33% വനിതാ സംവരണം അടുത്ത വർഷം മുതൽ


Published: March 11, 2026 12:49 AM IST | Updated: March 11, 2026 12:49 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന നി​​​യ​​​മം അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ.

അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ സെ​​​ൻ​​​സ​​​സി​​​നും അ​​​തി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ശേ​​​ഷ​​​മേ "നാ​​​രീ​​​ശ​​​ക്തി വ​​​ന്ദ​​​ൻ അ​​​ധി​​​നി​​​യം’ എ​​​ന്ന​​​പേ​​​രി​​​ലു​​​ള്ള വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ നി​​​ല​​​വി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ള്ളൂ.

അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ 2023 സെ​​​പ്റ്റം​​​ബ​​​റി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് 2029 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഈ ​​​വ്യ​​​വ​​​സ്ഥ​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സു​​​പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി കേ​​​ന്ദ്രം ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ്പു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ന്ദ്രം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. സം​​​വ​​​ര​​​ണം നേ​​​ര​​​ത്തേ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യം കേ​​​ന്ദ്രം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Tags : Parliament Legislative Assemblies reservation women

Recent News

Corehub Up