x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ൽ വ​ൻ ന​യ​പ​ര​മാ​യ മാ​റ്റം; ഇ​മാ​മു​മാ​ർ​ക്കും പു​രോ​ഹി​ത​ന്മാ​ർ​ക്കു​മു​ള്ള ധ​ന​സ​ഹാ​യം നി​ർ​ത്ത​ലാ​ക്കി സു​വേ​ന്ദു അ​ധി​കാ​രി സ​ർ​ക്കാ​ർ


Published: May 18, 2026 06:02 PM IST | Updated: May 18, 2026 06:02 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധി​ക​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളു​മാ​യി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ. മ​ത​പ​ര​മാ​യ പ​രി​ഗ​ണ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​വ​ന്നി​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ങ്ങ​ളും അ​ടു​ത്ത മാ​സം മു​ത​ൽ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ക്ഷേ​മ​പ​ദ്ധ​തി​ക​ൾ മ​ത​പ​ര​മാ​യ ഐ​ഡ​ന്‍റി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​രു​ത് എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​തി​ന് പു​റ​മേ, കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ നി​ല​വി​ലു​ള്ള ഇ​ത​ര പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ലി​സ്റ്റ് റ​ദ്ദാ​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഒ​ബി​സി കോ​ട്ട​യ്ക്കു​ള്ള യോ​ഗ്യ​ത നി​ശ്ച​യി​ക്കാ​ൻ പു​തി​യ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് മ​ന്ത്രി അ​ഗ്നി​മി​ത്ര പോ​ൾ അ​റി​യി​ച്ചു.

വി​വ​ര-​സാം​സ്കാ​രി​ക വ​കു​പ്പ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മ-​മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യ്ക്ക് കീ​ഴി​ൽ മ​ത​പ​ര​മാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന പ​ദ്ധ​തി​ക​ളും ജൂ​ൺ മു​ത​ൽ നി​ർ​ത്ത​ലാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും. മു​ൻ മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ്ര​ധാ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പു​തി​യ തീ​രു​മാ​ന​ത്തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്.

റ​ദ്ദാ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ

ഇ​മാം, മു​അ​ദ്ദി​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ (2012): തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം 2012-ലാ​ണ് ഇ​മാ​മു​മാ​ർ​ക്ക് പ്ര​തി​മാ​സം 2500 രൂ​പ വീ​തം ഓ​ണ​റേ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മ​ത​നേ​താ​ക്ക​ളെ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു ഇ​ത്. തൊ​ട്ടു​പി​ന്നാ​ലെ പ​ള്ളി​ക​ളി​ൽ ബാ​ങ്ക് വി​ളി​ക്കു​ന്ന മു​അ​ദ്ദി​ൻ​മാ​ർ​ക്കും ധ​ന​സ​ഹാ​യം വ്യാ​പി​പ്പി​ച്ചു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് വ​ഴി​യാ​ണ് ഈ ​തു​ക വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

ഹി​ന്ദു പു​രോ​ഹി​ത​ന്മാ​ർ​ക്കു​ള്ള അ​ല​വ​ൻ​സ് (2020): മു​സ്ലിം മ​ത​നേ​താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​ന്ന​ത് എ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 2020-ൽ ​ഹി​ന്ദു പു​രോ​ഹി​ത​ന്മാ​ർ​ക്കും (പു​രോ​ഹി​ത്) മ​മ​ത സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. തു​ട​ക്ക​ത്തി​ൽ 1000 രൂ​പ​യാ​യി​രു​ന്ന ആ​നു​കൂ​ല്യം 2026-ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 2000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന് പു​റ​മേ സം​സ്ഥാ​ന​ത്തു​ട​നീ​ളം സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ റി​ട്ട. ജ​സ്റ്റി​സ് സ​മാ​പ്തി ചാ​റ്റ​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു സ​മി​തി​യും രൂ​പീ​ക​രി​ച്ചു. പ്ര​മു​ഖ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ദ​മ​യ​ന്തി സെ​ന്നാ​യി​രി​ക്കും ഈ ​സ​മി​തി​യു​ടെ മെ​മ്പ​ർ സെ​ക്ര​ട്ട​റി. ഒ​രു മാ​സ​ത്തി​ന​കം ഈ ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Tags : Suvendu Adhikari political change Bengal Latest News

Recent News

Corehub Up