x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ൽ ഇ​വി​എം ത​ട്ടി​പ്പ് ആ​രോ​പ​ണം; പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു, റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി


Published: April 29, 2026 05:13 PM IST | Updated: April 29, 2026 05:13 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി പ​രാ​തി. ബി​ജെ​പി​യു​ടെ ചി​ഹ്ന​ത്തി​ന് മു​ക​ളി​ൽ ടേ​പ്പ് ഒ​ട്ടി​ച്ച് വോ​ട്ട് ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഫാ​ൽ​ട്ട​യി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വെ​ച്ചു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ത​ട്ട​ക​മാ​യ ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ബി​ജെ​പി ചി​ഹ്ന​ത്തി​ന് നേ​രെ​യു​ള്ള ബ​ട്ട​ൺ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച​താ​യാ​ണ് ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ ആ​രോ​പി​ച്ച​ത്. ഇ​തി​നെ 'ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ മോ​ഡ​ൽ' ക്ര​മ​ക്കേ​ട് എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്.

ഫാ​ൽ​ട്ട​യി​ലെ ഹ​രി​ന്ദം​ഗ ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ൽ ഇ​വി​എ​മ്മി​ലെ മൂ​ന്നാ​മ​ത്തെ ബ​ട്ട​ൺ ടേ​പ്പ് വെ​ച്ച് അ​ട​ച്ച നി​ല​യി​ലു​ള്ള വീ​ഡി​യോ ബി​ജെ​പി പു​റ​ത്തു​വി​ട്ടു. ഈ ​ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : EVM tampering Bengal Repolling BJP Latest News

Recent News

Corehub Up