ന്യൂഡൽഹി: ലോക്സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്.
1949 മുതലുള്ള ആവശ്യമാണ് വനിതാ സംവരണം. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചു. നിരവധി പദ്ധതികൾ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു മോദി പ്രവർത്തിക്കുന്നതെന്നും അർജുൻ രാം മേഘ്വാൾ പറഞ്ഞു.
സ്ത്രീ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. വർഷങ്ങളുടെ കാത്തിരിപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർഥ്യമാകുകയാണ്. എ.പി.ജെ.അബ്ദുൾ കലാം കണ്ട സ്വപ്നം കൂടിയാണ് യാഥാർഥ്യമാകുന്നതെന്ന് ബില്ല് അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.