x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ൻ ഖേ​ര​യു​ടെ ജാ​മ്യ​ത്തി​നെ​തി​രെ ആ​സാം സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ


Published: April 13, 2026 05:30 PM IST | Updated: April 13, 2026 05:36 PM IST

ന്യൂ​ഡ​ൽ​ഹി: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ റി​നി​കി ഭൂ​യാ​ൻ ശ​ർ​മ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യ്ക്ക് ട്രാ​ൻ​സി​റ്റ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ആ​സാം സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

ഹൈ​ക്കോ​ട​തി വി​ധി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ചു​ള്ള​താ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ആ​സാം സ​ർ​ക്കാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ റി​നി​കി ഭൂ​യാ​ൻ ശ​ർ​മ​യ്ക്ക് ഒ​ന്നി​ല​ധി​കം പാ​സ്‌​പോ​ർ​ട്ടു​ക​ളും വി​ദേ​ശ​ത്ത് വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ത്തു​ക്ക​ളും ഉ​ണ്ടെ​ന്ന് പ​വ​ൻ ഖേ​ര ആ​രോ​പി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ ഈ ​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വച്ച​താ​യും പ​വ​ൻ​ഖേ​ര കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​വ​ൻ ഖേ​ര​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ റി​നി​കി ഭൂ​യാ​ൻ ശ​ർ​മ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഗു​വാ​ഹ​ത്തി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Tags : Assam Supreme Court Pawan Khera Latest News

Recent News

Corehub Up