ഗോഹട്ടി: ആസാമിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിരേൻ സിംഗ് എംഗ്തി (81) അന്തരിച്ചു.
ഗോഹട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിഫു മണ്ഡലത്തിൽനിന്ന് അഞ്ചു തവണ ലോക്സഭാംഗമായ എംഗ്തി രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.
കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽചീഫ് എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ലാണ് അവസാനമായി ലോക്സഭാംഗമായത്.
Tags : Biren Singh Mngti passes away