x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കസേരയ്ക്കായി.., മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി ഡി.​കെ. ശി​വ​കു​മാ​ർ


Published: November 20, 2025 12:27 PM IST | Updated: November 20, 2025 12:27 PM IST

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പ​ദ​ത്തെ ചൊ​ല്ലി ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും പ്ര​തി​സ​ന്ധി രൂ​ക്ഷം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കു​ക​യാ​ണ് ഡി.​കെ. ശി​വ​കു​മാ​ർ വി​ഭാ​ഗം.

ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാ​ൻ ഡി.​കെ. ശി​വ​കു​മാ​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. ഒ​രു പ​ദ​വി​യി​ലും ദീ​ർ​ഘ​കാ​ലം തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​ദ​വി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് പ്ര​തി​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം തു​ല്യ​മാ​യി പ​ങ്കി​ടാ​മെ​ന്ന ഉ​റ​പ്പി​ലാ​ണു സി​ദ്ധ​രാ​മ​യ്യ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് അ​ധി​കാ​ര​മേ​റ്റ അ​ന്നു മു​ത​ല്‍ ശി​വ​കു​മാ​ര്‍ വി​ഭാ​ഗം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ര​ണ്ട​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി.​കെ​യു​ടെ പു​തി​യ സ​മ്മ​ര്‍​ദ്ദം.

Tags : D.K. Shivakumar Chief Minister Karnataka KPCC Chief Congress

Recent News

Corehub Up