x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ക​ലാ​പ​ക്കേ​സ്: ഉ​മ​ർ ഖാ​ലി​ദി​ന്‍റെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി


Published: April 20, 2026 06:36 PM IST | Updated: April 20, 2026 06:37 PM IST

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച മു​ൻ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

2026 ജ​നു​വ​രി ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള മ​തി​യാ​യ കാ​ര​ണ​ങ്ങ​ളോ പു​തി​യ തെ​ളി​വു​ക​ളോ ഹ​ർ​ജി​യി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യും അ​തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ജാ​മ്യം നി​ഷേ​ധി​ച്ച വി​ധി നി​ല​നി​ൽ​ക്കും.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് ഡ​ൽ​ഹി ക​ലാ​പ​ക്കേ​സി​ൽ ഉ​മ​ർ ഖാ​ലി​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​എ​പി​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത നി​യ​മ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഖാ​ലി​ദ് ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്. വി​ചാ​ര​ണ വൈ​കു​ന്ന​തി​നാ​ലും ദീ​ർ​ഘ​കാ​ല​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നാ​ലും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ൽ സു​പ്രീം കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി​യോ​ടെ ഖാ​ലി​ദി​ന്‍റെ ജാ​മ്യ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് വീ​ണ്ടും മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. 

 

Tags : Umar Khalid Supreme Court Latest News

Recent News

Corehub Up